കണ്ണൂർ: സംഘടന വിരുദ്ധ പ്രവർത്തനം ചൂണ്ടികാട്ടി പയ്യന്നൂരിൽ സി.പി.എം ബ്രാഞ്ച് അംഗത്തെ പുറത്താക്കി. പയ്യന്നൂർ എ.കെ.ജി ഭവൻ ബ്രാഞ്ച് അംഗം ടി.പുരുഷോത്തമനെയാണ് പുറത്താക്കിയത്. യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥിയായിരുന്ന വി. കുഞ്ഞികൃഷ്ണന്റെ പുസ്തകപ്രകാശന ചടങ്ങിൽ ടി.പുരുഷോത്തമനും കുടുംബവും പങ്കെടുത്തിരുന്നു. ഇതിൽ പാർട്ടി വിശദീകരണം ചോദിച്ചിരുന്നു. നൽകിയ വിശദീകരണം തൃപ്തികരമല്ല എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി സ്വീകരിച്ചത്. നേരത്തെ പാർട്ടി രണ്ട് തവണ പുരുഷോത്തമനെ പുറത്താക്കിയിരുന്നു. തെരഞ്ഞെടുപ്പിൽ പുരുഷോത്തമൻ കുഞ്ഞികൃഷ്ണനൊപ്പമാണ് പ്രവർത്തിച്ചത്.കഴിഞ്ഞ ദിവസം നടന്ന ഞ്ച്രാഞ്ച് യോഗത്തിൽ പുരുഷോത്തമനെതിരായ നടപടി നേതൃത്വം റിപ്പോർട്ട് ചെയ്തിരുന്നു. തെരഞ്ഞെടുപ്പിന് പിന്നാലെ പുരുഷോത്തമന്‍റെ വീടിന് നേരെ ആക്രമണം നടന്നിരുന്നു. അക്രമി സംഘം പുരുഷോത്തമന്റെ വീടിന്റെ ജനൽ ഗ്ലാസുകൾ അടിച്ചു തകർക്കുകയും മുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിന് തീ വെക്കുകയും ചെയ്തിരുന്നു. വീടിനുള്ളിൽ പുകയും തീയും പടരുന്നത് കണ്ട് വീട്ടുകാർ ഉണർന്ന് വെള്ളമൊഴിച്ച് തീ കെടുത്തിയതിനാലാണ് വലിയ അപകടം ഒഴിവായത്. സംഭവത്തില്‍ രണ്ട് സിപിഎം പ്രവർത്തകരെ അറസ്റ്റ് ചെയ്തിരുന്നു.

സംഘടന വിരുദ്ധ പ്രവർത്തനം; പയ്യന്നൂരിൽ ടി.പുരുഷോത്തമനെ പുറത്താക്കി
M
MadhyamamSource Link
21 days ago