സംസ്ഥാനത്ത് വെള്ളിയാഴ്ചവരെ ഇടിമിന്നലോടുകൂടിയ മഴ

സംസ്ഥാനത്ത് വെള്ളിയാഴ്ചവരെ ഇടിമിന്നലോടുകൂടിയ മഴ

M
MadhyamamSource Link
Posted On date_range 16 March 2026 10:28 PM IST Updated On date_range 16 March 2026 10:28 PM IST സംസ്ഥാനത്ത് വെള്ളിയാഴ്ചവരെ ഇടിമിന്നലോടുകൂടിയ മഴ text_fields bookmark_border തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ‍്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. ഇരട്ട ചക്രവാതചുഴി, ന്യൂനമർദ്ദ പാത്തികൾ എന്നിവയുടെ സ്വാധീനഫലമായാണ് മഴ. തെക്ക് കിഴക്കന്‍ അറബിക്കടലിൽ ലക്ഷദ്വീപിന് സമീപവും, തമിഴ്നാടിന്‍റെ വടക്കന്‍ തീരപ്രദേശത്തിന് മുകളിലുമായാണ് രണ്ട് ചക്രവാതചുഴികൾ രൂപപ്പെട്ടത്. തെക്ക് പടിഞ്ഞാറന്‍ ബംഗാൾ ഉൾക്കടൽ മുതൽ വടക്ക് ശ്രീലങ്കന്‍ തീരം വരെ ഒരു പാത്തിയും കർണാടക മുതൽ കന്യാകുമാരി വരെ മറ്റൊരു പാത്തിയുമാണുള്ളത്. ഇടിമിന്നൽ സാധ‍്യത കൂടുതലുള്ള സമയമായതിനാൽ ഉച്ചക്ക് രണ്ട് മണി മുതൽ രാത്രി പത്ത് മണി വരെ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  Rain with thunderstorms in the state till Friday

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സംസ്ഥാനത്ത് വെള്ളിയാഴ്ചവരെ ഇടിമിന്നലോടുകൂടിയ മഴ — Madhyamam… | Boolokam