ബംഗളൂരു: ബംഗളൂരുവിലെ സംഗീത പ്രേമികൾക്ക് പാടാന്‍ അവസരമൊരുക്കി കേരള സമാജത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘പാടാം നമുക്ക് പാടാം’ എന്ന സംഗീത പരിപാടി ഹൃദ്യമായ അനുഭവമായി. ഇന്ദിരാ നഗർ കൈരളി നികേതൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കരോക്കേ മേഖലയില്‍ പ്രമുഖനായ ഡി. സുധീരൻ സിംഗപ്പൂർ ഉദ്ഘാടനം ചെയ്തു. കേരള സമാജം പ്രസിഡന്റ് എം. ഹനീഫ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റജി കുമാർ, ട്രഷറർ ജോർജ് തോമസ്, ജോ. സെക്രട്ടറി അനിൽ കുമാർ, അസി. സെക്രട്ടറി മുരളിധരൻ, വനിതാ വിഭാഗം ചെയർപേഴ്സൻ സുധ വിനേഷ്, കെ.എൻ.ഇ ട്രസ്റ്റ് പ്രസിഡന്റ് സി. ഗോപിനാഥ് തുടങ്ങിയവർ പങ്കെടുത്തു. 43 ഗായകർ വിവിധ ഭാഷകളിലായി ഗാനങ്ങൾ ആലപിച്ചു.

സംഗീതം പെയ്തിറങ്ങി കേരള സമാജം സംഗീത സന്ധ്യ ‘പാടാം നമുക്ക് പാടാം’
M
MadhyamamSource Link
19 days ago