സജ്ജാദ് ബിൻ അബ്ദുൽറസാഖിന് ഹൃദയാദരം

സജ്ജാദ് ബിൻ അബ്ദുൽറസാഖിന് ഹൃദയാദരം

M
MadhyamamSource Link
മനാമ: തന്റെ കർമ്മപഥത്തിൽ പുതിയ ചുവടുവെപ്പുകളിലേക്കും ലക്ഷ്യങ്ങളിലേക്കും കടക്കുന്ന പ്രമുഖ അധ്യാപകനും പ്രഭാഷകനുമായ സജ്ജാദ് ബിൻ അബ്ദുൽറസാഖിന് അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവാർനെസ്സ് സെന്റർ മലയാള വിഭാഗം മനാമ യൂണിറ്റ് പ്രവർത്തകരും ക്യു.എച്ച്.എൽ.എസ് വിദ്യാർത്ഥികളും ചേർന്ന് ഹൃദ്യമായ യാത്രയയപ്പ് നൽകി. ദീർഘകാലം അൽ മന്നാഇ മലയാളം വിംഗിൽ നടത്തിയ സ്തുത്യർഹമായ സേവനങ്ങൾക്ക് ശേഷമാണ് അദ്ദേഹം പുതിയ ദൗത്യങ്ങളിലേക്ക് പ്രവേശിക്കുന്നത്. യൂണിറ്റ് പ്രസിഡന്റ് അബ്ദു ലത്വീഫ് ആല്യമ്പത്തിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ യൂണിറ്റ് വൈസ് പ്രസിഡന്റ് സിദ്ദീഖ് മനാമ സ്വാഗതം പറഞ്ഞു. സൈനബ് ബിന്ത് ബിനു ഇസ്മായിലിന്റെ ഖുർആൻ പാരായണത്തോടെ പരിപാടികൾ ആരംഭിച്ചു. ഹംസ അമേത്ത്, ബിനു ഇസ്മായിൽ, ഓ. വി. ഷംസീർ, മുഹമ്മദ് ഷഹബാസ്, അഷ്‌റഫ്‌ ടി.കെ., സിറാജ്, ഇസ്ഹാഖ്, അബ്ദു റഹ്മാൻ പാലിക്കണ്ടി, സാഫിർ അഷ്റഫ്, ഷഹീബ് മൊയ്തൂട്ടി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. യൂണിറ്റ് പ്രതിനിധികളുടെ ഉപഹാര സമർപ്പണത്തിന് ശേഷം സജ്ജാദ് ബിൻ അബ്ദു റസാഖ് മറുപടി പ്രഭാഷണം നിർവ്വഹിച്ചു. യൂണിറ്റ് ട്രഷറർ അബ്ദുൽ വഹാബ് നന്ദി പ്രകാശിപ്പിച്ചു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സജ്ജാദ് ബിൻ അബ്ദുൽറസാഖിന് ഹൃദയാദരം — Madhyamam | Boolokam | Boolokam