കണ്ണൂർ: കെ.പി.സി.സി പ്രസിഡന്റും പേരാവൂരിലെ യു.ഡി.എഫ് സ്ഥാനാർഥിയുമായ സണ്ണി ജോസഫിന്‍റെ സഹോദരൻ ഷാജി വി. ജോസഫ് ബി.ജെ.പിയിൽ. വ്യാഴാഴ്ച രാവിലെ 10.45ന് കണ്ണൂർ പുതിയതെരുവിൽ നടക്കുന്ന എൻ.ഡി.എ റോഡ് ഷോയിൽ അദ്ദേഹം പങ്കെടുക്കും. ശേഷം അഴീക്കോട് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഉദ്ഘാടന ചടങ്ങിൽ സദാനന്ദ് ഷെട്ട് താനേവാദ് എം.പിയിൽ നിന്നു ബി.ജെ.പി അംഗത്വം സ്വീകരിക്കുമെന്ന് ബി.ജെ.പി ജില്ല കമ്മിറ്റി അറിയിച്ചു. ദിവസങ്ങൾക്ക് മുമ്പ് ബി.ജെ.പി മമ്പറത്ത് നടത്തിയ ജനകീയ സംവാദത്തിൽ അദ്ദേഹം പങ്കെടുത്തിരുന്നു. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പങ്കെടുത്ത പരിപാടിയിലാണ് ഷാജി ജോസഫ് നിവേദനവുമായി എത്തിയത്. ബി.ജെ.പി വേദിയിൽ എത്തിയത് അന്ന് വാർത്തയായിരുന്നു. ഗ്യാസ് ഏജൻസിയുമായി ബന്ധപ്പെട്ട ലൈസൻസിനായി നിരവധിതവണ സമീപിച്ചിട്ടും ഇടപെടാൻ സണ്ണി ജോസഫ് തയാറായില്ലെന്നും അതുകൊണ്ടാണ് ബി.ജെ.പിയുടെ അദാലത്തിൽ എത്തിയതെന്നും ഷാജി ജോസഫ് അന്ന് പറഞ്ഞിരുന്നു. ബി.ജെ.പി.യിൽ ചേരുമോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അന്ന് ചിരിച്ചുകൊണ്ടായിരുന്നു മറുപടി.

സണ്ണി ജോസഫിന്‍റെ സഹോദരൻ ഷാജി വി. ജോസഫ് ബി.ജെ.പിയിൽ
M
MadhyamamSource Link
about 2 months ago