ദുബൈ: എമിറേറ്റിലെ പ്രധാന വിനോദ ആകർഷണങ്ങളിൽ ഒന്നായ മിറാക്ക്ൾ ഗാർഡൻ താൽകാലികമായി അടച്ചു. സന്ദർശകരുടെ അമിതമായ തിരക്ക് പരിഗണിച്ചാണ് തീരുമാനം. കഴിഞ്ഞ ദിവസം ഗാർഡനിലേക്കുള്ള പ്രവേശനം സൗജന്യമാക്കിയതോടെ സന്ദർശകരുടെ വൻ തിരക്ക് അനുഭവപ്പെട്ടിരുന്നു. പെരുന്നാൾ അവധി ദിനങ്ങൾ കൂടി വന്നതോടെ സന്ദർശക തിരക്ക് വീണ്ടും കൂടി. ഇതോടെയാണ് സന്ദർശകരുടെ സുരക്ഷ പരിഗണിച്ച് ഗാർഡൻ താൽകാലിമായി അടക്കാൻ തീരുമാനിച്ചതെന്നും അസൗകര്യങ്ങളിൽ ക്ഷമ ചോദിക്കുന്നുവെന്നും അധികൃതർ അറിയിച്ചു. മാർച്ച് 15 മുതൽ 31 വരെയായിരുന്നു ഗാർഡനിലേക്ക് പ്രവേശനം സൗജന്യമാക്കിയത്. ശേഷം അഭൂതപൂർവമായ തിരക്ക് അനുഭവപ്പെട്ടിരുന്നു. ഗേറ്റിന് മുമ്പിൽ അനുഭവപ്പെട്ട സന്ദർശക തിരക്ക് സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register

സന്ദർശക തിരക്ക്: മിറാക്ക്ൾ ഗാർഡൻ താൽകാലികമായി അടച്ചു
M
MadhyamamSource Link
about 2 months ago