സമൂസയെക്കുറിച്ചല്ല സംസാരിക്കേണ്ടത്; രാഘവ് ഛദ്ദക്ക് മറുപടിയുമായി സൗരഭ് ഭരദ്വാജ്: ആപ്പിൽ വിവാദം

സമൂസയെക്കുറിച്ചല്ല സംസാരിക്കേണ്ടത്; രാഘവ് ഛദ്ദക്ക് മറുപടിയുമായി സൗരഭ് ഭരദ്വാജ്: ആപ്പിൽ വിവാദം

M
MadhyamamSource Link
ന്യൂഡൽഹി: രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡർ സ്ഥാനത്ത് നിന്ന് രാഘവ് ഛദ്ദയെ നീക്കിയതിനു പിന്നാലെ ആം ആദ്മി പാർട്ടി (എ.എ.പി)യിൽ വിവാദവും വാക്പോരും കനക്കുന്നു. വിഷയത്തിൽ പ്രതികരണവുമായി രാഘവ് ഛദ്ദരംഗത്തെത്തിയതിനു പിന്നാലെയാണ് പുതിയ വിവാദങ്ങൾ. തന്നെ നിശ്ശബ്നാക്കാനെ കഴിയൂ പരാജയപ്പെടുത്താൻ കഴിയില്ലെന്നായിരുന്നു ഛദ്ദയുടെ പ്രതികരണം. പാർലമെന്റിൽ സംസാരിക്കാൻ അവസരം ലഭിക്കുമ്പോഴെല്ലാം പൊതുവിഷയങ്ങൾ താൻ ഉന്നയിച്ചിരുന്നുവെന്നും പൊതുവിഷയങ്ങൾ ഉന്നയിക്കുന്നത് കുറ്റകൃത്യമാണോയെന്നു ഛദ്ദ ചോദിച്ചു. താൻ സംസാരിക്കുമ്പോഴെല്ലാം സാധാരണക്കാർ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് മാത്രമേ സംസാരിക്കൂ. പൊതുതാൽപ്പര്യമുള്ള വിഷയങ്ങൾ സംസാരിക്കുന്നതിൽ നിന്നും ഉന്നയിക്കുന്നതിൽ നിന്നും ആരെങ്കിലും എന്നെ തടയുന്നത് എന്തിനാണെന്ന് എക്‌സിൽ പങ്കുവച്ച ഒരു വീഡിയോ സന്ദേശത്തിൽ ഛദ്ദ ചോദിച്ചു. ഇതിന് പിന്നാലെ ഛദ്ദക്ക് മറുപടിയുമായി എ.എ.പി നേതാവ് സൗരഭ് ഭരദ്വാജ് രംഗത്തെത്തി. പാർലമെന്റിൽ ലഭിക്കുന്ന പരിമിതമായ സമയത്ത് സോഫ്റ്റ് പി.ആർ നടത്തുകയും സമൂസയെക്കുറിച്ച് സംസാരിക്കുന്നതിനും, രാജ്യം നേരിടുന്ന ഗുരുതരമായി പ്രശ്‌നങ്ങളിൽ ഭാരതീയ ജനതാ പാർട്ടി (ബിജെപി) നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിനോട് നിർഭയമായി ചോദ്യങ്ങൾ ചോദിക്കണമെന്ന് സൗരഭ് ഭരദ്വാജ്, രാഘവ് ചദ്ദയെ ഉപദേശിച്ചു. ഇന്നലെ രാഘവ് ഛദ്ദയെ രാജ്യസഭാ ഡെപ്യൂട്ടി ലീഡർ സ്ഥാനത്ത് നിന്ന് മാറ്റി പകരം അശോക് മിത്തലിനെ നിയമിക്കാൻ പാർട്ടി തീരുമാനിച്ചിരുന്നു. പാർട്ടിയിൽ ആഭ്യന്തര വിള്ളലുണ്ടാകുമെന്ന അഭ്യൂഹങ്ങൾക്ക് കാരണമായി. എന്നാൽ ഛദ്ദ പാർട്ടി ലൈനിൽ അല്ല മുന്നോട്ട് പോകുന്നതെന്നും പാര്‍ലമെന്‍റിൽ അപ്രധാന വിഷയങ്ങളാണ് ഉന്നയിക്കുന്നതെന്നുമാണ് എ.എ.പിയുടെ ആരോപണം. പാർട്ടിയുടെ ഡെപ്യൂട്ടി ലീഡർ എന്ന നിലയിൽ താൻ ഉന്നയിച്ച വിഷയങ്ങൾ ഉയർത്തിക്കാട്ടിക്കൊണ്ടാണ് ഛദ്ദ വ്യാഴാഴ്ച സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവച്ചത്. മധ്യവർഗത്തിന്റെ നികുതി ഭാരം, ഡാറ്റ കാലഹരണപ്പെടൽ പ്രശ്നം, പിതൃത്വ അവധി, വിമാനത്താവളങ്ങളിലെ അധിക ബാഗേജ് ചാർജുകൾ തുടങ്ങിയ ആശങ്കകളിൽ അദ്ദേഹം പ്രതികരണം നടത്തിയിരുന്നു. ഛദ്ദ സഭയിൽ സംസാരിപ്പിക്കാതിരിക്കുക എന്നതായിരുന്നു ആം ആദ്മിയുടെ ഉദ്ദേശ്യമെന്നും സംസാരിക്കാൻ സമയം അനുവദിക്കാതിരിക്കാൻ പാർട്ടിയുടെ ഉപനേതാവ് സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ നീക്കം ചെയ്യുകയായിരുന്നുവെന്നും ഛദ്ദയുമായി അടുത്തബന്ധമുള്ള വൃത്തങ്ങൾ പറഞ്ഞു. ഒരുകാലത്ത് പാർട്ടി മേധാവി അരവിന്ദ് കെജ്‌രിവാളിന്റെ അടുത്ത അനുയായി ആയിരുന്നു രാഘവ് ഛദ്ദ. ആം ആദ്മി പാർട്ടിയുടെ ഉപനേതാവ് സ്ഥാനത്ത് നിന്ന് ഛദ്ദയെ നീക്കം ചെയ്യാനുള്ള തീരുമാനം അറിയിച്ചുകൊണ്ട് എഎപി രാജ്യസഭാ സെക്രട്ടേറിയറ്റിന് ഔദ്യോഗിക കത്ത് സമർപ്പിച്ചിരുന്നു. പാർലമെന്റിൽ സംസാരിക്കാൻ സമയം അനുവദിക്കരുതെന്നും പാർട്ടി അഭ്യർഥിച്ചു. ഛദ്ദയ്ക്ക് പകരം പഞ്ചാബിൽനിന്നുള്ള എംപി അശോക് മിത്തലിനെ ഡെപ്യൂട്ടി ലീഡർ ആക്കാനാണ് ആം ആദ്മിയുടെ തീരുമാനം. ചാർട്ടേട് അക്കൗൺന്‍റ് ആയ ചദ്ദ പിന്നീട് എ.എ.പിപക്കൊപ്പം ചേരുകയായിരുന്നു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സമൂസയെക്കുറിച്ചല്ല സംസാരിക്കേണ്ടത്; രാഘവ് ഛദ്ദക്ക് മറുപടിയു… | Boolokam