സമൂഹ മാധ്യമങ്ങളിൽ തരംഗമായി 'സുൽത്താൻ'; ആട് 3യിലെ വിഡിയോ ഗാനം പുറത്ത്

സമൂഹ മാധ്യമങ്ങളിൽ തരംഗമായി 'സുൽത്താൻ'; ആട് 3യിലെ വിഡിയോ ഗാനം പുറത്ത്

M
MadhyamamSource Link
പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ' ആട് 3 പാർട്ട് 1 ; വൺ ലാസ്റ്റ് റൈഡ്' എന്ന ചിത്രത്തിലെ ആദ്യ വിഡിയോ ഗാനം പുറത്ത്. മിഥുൻ മാനുവൽ തോമസ് രചിച്ചു സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് എപിക് ഫാന്‍റസി ചിത്രം മാർച്ച് 19ന് റിലീസ് ചെയ്യും. മനു മഞ്ജിത്ത് രചിച്ച് ഷാൻ റഹ്മാൻ ഈണമിട്ട് അനില ഈശ്വർ പാടിയ ഈ ഗാനത്തിന്‍റെ ദൃശ്വാവിഷ്ക്കരണത്തിൽ അഭിനയിക്കുന്നത് പ്രശസ്ത ദക്ഷിണേന്ത്യൻ താരം വേദികയാണ്. വേദികയോടൊപ്പം ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലൊരാളായ നടൻ വിനായകനും ഗാനരംഗത്തിലുണ്ട്. സുൽത്താനായാണ് വിനായകൻ ഈ ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത്. ഷാൻ റഹ്മാനാന്‍റ് ഗാനത്തിന് ഈണം നൽകിയിരിക്കുന്നത്. വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൌസ്, ശ്രീ വേണു കുന്നപ്പിള്ളി നേതൃത്വം നൽകുന്ന കാവ്യാ ഫിലിം കമ്പനി എന്നിവർ ചേർന്നാണ് ജയസൂര്യ നായകനായ ഈ വമ്പൻ കോമഡി ഫാന്‍റസി ചിത്രം നിർമിക്കുന്നത്. ഈദ് റിലീസ് ആയാണ് ചിത്രം ആഗോള തലത്തിൽ പ്രദർശനത്തിന് എത്തുക. അതിന് മുന്നോടിയായി ഇന്ന് മുതൽ ചിത്രത്തിന്റെ കേരളത്തിലെ അഡ്വാൻസ് ടിക്കറ്റ് ബുക്കിങും ആരംഭിച്ചിട്ടുണ്ട്. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ സമൂഹമാധ്യമങ്ങളിൽ വലയ പ്രതികരണമാണ് ഈ ഗാനം നേടിയരിക്കുന്നത്. ജയസൂര്യ വിനായകൻ, സണ്ണി വെയ്ൻ, സൈജുക്കുറുപ്പ്, ഇന്ദ്രൻസ്, വിജയ് ബാബു, അജുവർഗീസ്, ധർമ്മജൻ ബോൾഗാട്ടി, ആൻസൺ പോൾ, രൺജി പണിക്കർ, നോബി, ഭഗത് മാനുവൽ, ഡോ. റോണി രാജ്, സുധിക്കോപ്പ, ചെമ്പിൽ അശോകൻ, നെൽസൺ, ഉണ്ണിരാജൻ.പി.ദേവ്, സ്രിന്ധ, ഹരികൃഷ്ണൻ, വിനീത് മോഹൻ എന്നിവരും നിരവധി വിദേശ താരങ്ങളും പ്രധാനവേഷങ്ങളിലെത്തുന്നു. സംഗീതം -ഷാൻ റഹ്മാൻ, ഛായാഗ്രഹണം -അഖിൽ ജോർജ്, എഡിറ്റിങ് -ലിജോ പോൾ, കലാസംവിധാനം -അനീസ്, നാടോടിമേക്കപ്പ് -റോണക്സ് സേവ്യർ, കോസ്റ്റ്യും ഡിസൈൻ -സ്റ്റെഫി സേവ്യർ, സ്റ്റിൽസ് -വിഷ്ണു എസ്. രാജൻ, പബ്ളിസിറ്റി ഡിസൈൻ -കൊളിൻസ്, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ -വിനയ് .ബാബു, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് -ഷിബു പന്തലക്കോട്, സെന്തിൽ പൂജപ്പുര, പ്രൊഡക്ഷൻ കൺട്രോളർ -ഷിബു ജി. സുശീലൻ, പി.ഒർ.ഒ -വാഴൂർ ജോസ്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സമൂഹ മാധ്യമങ്ങളിൽ തരംഗമായി 'സുൽത്താൻ'; ആട് 3യിലെ വിഡിയോ ഗാന… | Boolokam