സമൃദ്ധിയിൽ ഇനി വിറകടുപ്പിന്‍റെ രുചി; മെനുവും കുറച്ചു

സമൃദ്ധിയിൽ ഇനി വിറകടുപ്പിന്‍റെ രുചി; മെനുവും കുറച്ചു

M
MadhyamamSource Link
കൊച്ചി: പാചക വാതക ക്ഷാമത്തെ തുടർന്നുള്ള പ്രതിസന്ധി മറികടക്കാൻ വിറകടുപ്പിലേക്ക് മാറി എറണാകുളം നഗരത്തിലെ ജനകീയ ഹോട്ടലായ സമൃദ്ധി. പത്ത് ടൺ വിറകാണ് ഇന്നലെ എത്തിച്ചത്. ഇത് നാലു ദിവസത്തേക്ക് മാത്രമേ തികയൂ. ചൈനീസ് ഉൾപ്പെടെ വിഭവങ്ങൾ തൽക്കാലത്തേക്ക് നിർത്തിയിട്ടുണ്ട്. ഏഴോളം ചിക്കൻ വിഭവങ്ങൾ വിളമ്പിയിരുന്നത് ഒരെണ്ണമായി കുറച്ചു. ബീഫ് ഇനങ്ങളും ഒരെണ്ണം മാത്രമാക്കി. ഉച്ചയൂൺ മാത്രമാണ് സമൃദ്ധിയിൽ ഇപ്പോൾ വിളമ്പുന്നത്. പൊതിച്ചോറടക്കം നിർത്തിവെച്ചിരിക്കുകയാണ്. നഗരത്തിലെ മിക്ക ഹോട്ടലുകളും മെസുകളും അടച്ചതോടെ സമൃദ്ധിയിൽ ഭക്ഷണം കഴിക്കാൻ എത്തുന്നവരുടെ എണ്ണവും വർധിച്ചിട്ടുണ്ട്. വിഭവങ്ങളുടെ എണ്ണം പരമാവധി കുറച്ച് ആവശ്യക്കാർക്ക് ഭക്ഷണം നൽകാനാണ് സമൃദ്ധിക്ക് നിർദേശം ലഭിച്ചിരിക്കുന്നത്. മേയർ വി.കെ. മിനിമോൾ, ഡെപ്യൂട്ടി മേയർ ദീപക് ജോയ്, സ്ഥിരം സമിതി അധ്യക്ഷൻ ആന്റണി പൈനുതറ, കൗൺസിലർമാരായ എം.ജി. അരിസ്‌റ്റോട്ടിൽ, അഗസ്റ്റിൻ സെബാസ്റ്റ്യൻ (ടൈസൺ) എന്നിവർ സമൃദ്ധി സന്ദർശിച്ചു. ഭക്ഷണ ലഭ്യത ഉറപ്പാക്കുമെന്ന് മേയർ പ്രതികരിച്ചു. ഗ്യാസ് ക്ഷാമം വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നതെങ്കിലും വിറകടുപ്പ് ഉപയോഗിച്ച് പരമാവധി ആൾക്കാർക്ക് ഭക്ഷണം നല്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും നഗരത്തിൽ ഭക്ഷണലഭ്യത ഉറപ്പാക്കാൻ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും മേയർ പറഞ്ഞു. പ്രതിസന്ധി തീരും വരെ നോർത്തിൽ സമൃദ്ധിയിൽ ഭക്ഷണം തയാറാക്കിയായിരിക്കും മറ്റുള്ള ഔട്ട്ലറ്റിലേക്ക് എത്തിക്കുക. കോ​ർ​പ​റേ​ഷ​ന്‍റെ ഇ​ന്ദി​ര കാ​ൻ​റീ​ൻ ഉ​ദ്ഘാ​ട​നം ഇ​ന്ന് സ​മൃ​ദ്ധി​യെ ത​ക​ർ​ക്കാ​നെ​ന്ന് ഇ​ട​തു​പ​ക്ഷം ആ​രോ​പി​ച്ച, കോ​ർ​പ​റേ​ഷ​ൻ യു.​ഡി.​എ​ഫ് ഭ​ര​ണ​സ​മി​തി‍യു​ടെ പു​തി​യ പ​ദ്ധ​തി​യാ​യ ഇ​ന്ദി​ര കാ​ൻ​റീ​ൻ ഉ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച ന​ട​ക്കും. 'വി​ശ​ക്കു​ന്ന​വ​ർ​ക്ക് ക​രു​ത​ലാ​യി, കൊ​ച്ചി​ക്ക് താ​ങ്ങാ​യി' എ​ന്ന ടാ​ഗ് ലൈ​നോ​ടെ​യാ​ണ് ‍ഇ​ന്ദി​ര കാ​ൻ​റീ​ൻ ആ​രം​ഭി​ക്കു​ന്ന​ത്. കോ​ർ​പ​റേ​ഷ​ന്‍റെ ഇ​ട​പ്പ​ള്ളി സോ​ണ​ൽ ഓ​ഫി​സി​ൽ രാ​വി​ലെ 10.30ന് ​പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. കാ​ൻ​റീ​ൻ ആ​രം​ഭി​ച്ചാ​ൽ കൊ​ച്ചി​യി​ലു​ള്ള​വ​ർ​ക്ക് വെ​റും 50 രൂ​പ​ക്ക് മൂ​ന്നു നേ​ര​ത്തെ ഭ​ക്ഷ​ണം ക​ഴി​ക്കാ​നാ​വു​മെ​ന്ന് അ​ധി​കൃ​ത​ർ ചൂ​ണ്ടി​ക്കാ​ട്ടി. പ്ര​ഭാ​ത​ഭ​ക്ഷ​ണം-10, ഉ​ച്ച​ഭ​ക്ഷ​ണം-30, അ​ത്താ​ഴം-10 എ​ന്നി​ങ്ങ​നെ​യാ​ണ് ഭ​ക്ഷ​ണ​ത്തി​ന്‍റെ വി​ല​നി​ര​ക്ക്. യു.​ഡി.​എ​ഫ് ഭ​ര​ണ​സ​മി​തി​യു​ടെ 50 ഇ​ന ക​ർ​മ പ​ദ്ധ​തി​യി​ൽ പ്ര​ധാ​ന​പ്പെ​ട്ട​താ​ണ് ഇ​ന്ദി​ര കാ​ൻ​റീ​ൻ. മി​ക​ച്ച​രീ​തി​യി​ൽ മു​ന്നോ​ട്ടു​പോ​കു​ന്ന, ഏ​റെ ജ​ന​കീ​യ​മാ​യ സ​മൃ​ദ്ധി​യെ ഇ​ല്ലാ​താ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഇ​ന്ദി​ര കാ​ൻ​റീ​ൻ പ്ര​ഖ്യാ​പി​ച്ച​തെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി കോ​ർ​പ​റേ​ഷ​ൻ പ്ര​തി​പ​ക്ഷ​വും മു​ൻ മേ​യ​റും ഇ​ട​തു നേ​താ​ക്ക​ളു​മെ​ല്ലാം നേ​ര​ത്തെ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സമൃദ്ധിയിൽ ഇനി വിറകടുപ്പിന്‍റെ രുചി; മെനുവും കുറച്ചു — Madh… | Boolokam