ജിദ്ദ: കേരള സംസ്ഥാന വനിതാ മുസ്ലിം ലീഗ് സെക്രട്ടറിയും മലപ്പുറം ജില്ലാ പഞ്ചായത്ത് മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണുമായ സറീന ഹസീബിന് ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വനിതാ വിങ്ങിെൻറ നേതൃത്വത്തിൽ സ്വീകരണം നൽകി. ചടങ്ങിൽ പ്രവാസി വനിതകളുടെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പുരോഗതി ലക്ഷ്യമാക്കിയുള്ള വിപുലമായ ചർച്ചകൾ നടന്നു. പ്രവാസി കുടുംബങ്ങൾക്കിടയിൽ വനിതാ വിങ്ങിെൻറ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കുന്നതിനെക്കുറിച്ചും യോഗം വിലയിരുത്തി. മുസ്ലിം ലീഗ് പ്രസ്ഥാനം വനിതകൾക്ക് വലിയ പ്രാധാന്യമാണ് നൽകുന്നതെന്നും അവരുടെ സർവോന്മുഖമായ പുരോഗതിക്കായി പാർട്ടി വലിയ സംഭാവനകൾ നൽകുന്നുണ്ടെന്നും മറുപടി പ്രസംഗത്തിൽ സറീന ഹസീബ് പറഞ്ഞു. ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വനിതാ വിങ് പ്രസിഡൻറ് മുംതാസ് പാലോളി അധ്യക്ഷത വഹിച്ചു. വനിതാ വിങ് ഭാരവാഹികളായ സലീന ഇബ്രാഹിം, ഹസീന അഷ്റഫ്, ജംഷിന മാമുനിസാർ, നസീഹ മർജാൻ, നസീമ ഹൈദർ, ബസ്മ സാബിൽ, ഇർഷാദ ഇല്യാസ്, സുറയ്യ കാരി, ഹാജറ ബഷീർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ജനറൽ സെക്രട്ടറി ഷമീല മൂസ സ്വാഗതവും ട്രഷറർ കുബ്ര ലത്തീഫ് നന്ദിയും പറഞ്ഞു.

സറീന ഹസീബിന് ജിദ്ദ കെ.എം.സി.സി വനിതാ വിങ് സ്വീകരണം നൽകി
M
MadhyamamSource Link
21 days ago