സഹം ചലഞ്ചേർസ് ക്രിക്കറ്റ് ക്ലബ് വിഷു ആഘോഷം

സഹം ചലഞ്ചേർസ് ക്രിക്കറ്റ് ക്ലബ് വിഷു ആഘോഷം

സുഹാർ: ബാത്തിന മേഖലയിലെ ക്രിക്കറ്റ് ക്ലബായ സഹം ചലഞ്ചേർസ് വിഷു ആഘോഷവും സദ്യയും ഒരുക്കി. സഹം സനായ ഫാം ഹൗസിൽ നടന്ന പരിപാടിയിൽ ക്രിക്കറ്റ് ക്ലബ് അംഗങ്ങളും കുടുംബങ്ങളും പങ്കെടുത്തു. ഓരോ കുടുംബങ്ങളിൽ നിന്ന് തയാറാക്കി കൊണ്ട് വന്ന വിഷു സദ്യ വിളമ്പി കൊണ്ട് ഈ വർഷത്തെ വിഷു ആഘോഷം കൊണ്ടാടി. കുട്ടികൾക്കും വനിതകൾക്കുമായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. ഓണക്കളികളും അന്താക്ഷരിയും പരിപാടിക്ക് മാറ്റുകൂട്ടി. സഹം ചലഞ്ചേഴ്‌സ് സെക്രട്ടറി ജംഷീർ റഹ്മാൻ സ്വാഗതം പറഞ്ഞു. ദിലീപ്, ഷംസീർ, സാജിദ്, ശാദു, മനീഷ്, ശരത്, കൂടാതെ മറ്റു ടീം അംഗങ്ങളും പരിപാടിക്ക് നേതൃത്വം നൽകി. പ്രസിഡണ്ട്‌ സുഭാഷ് നന്ദിയും പറഞ്ഞു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സഹം ചലഞ്ചേർസ് ക്രിക്കറ്റ് ക്ലബ് വിഷു ആഘോഷം — Madhyamam | Bo… | Boolokam