അഞ്ചരക്കണ്ടി: നാടിന്റെ പൊതുവായ കാര്യങ്ങളിൽ സഹകരണ സ്ഥാപനങ്ങൾ കൃത്യമായ പങ്കുവഹിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുതുക്കിപ്പണിത അഞ്ചരക്കണ്ടി കൊളത്തുമല ശാഖയുടെയും കോഓപ് ടവറിന്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം സ്ഥാപനംപോലെയാണ് ജനങ്ങൾ സഹകരണ ബാങ്കുകളെ കാണുന്നത്. കേരളത്തിന്റെ വളർച്ചയിൽ സഹകരണ ബാങ്കുകളുടെ പങ്ക് വളരെ വലുതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രസിഡന്റ് കെ. ധനഞ്ജയൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. രമേശൻ റിപ്പോർട്ട് അവതരണം നടത്തി. ജോയന്റ്റ് രജിസ്ട്രാർ ഇൻചാർജ് എം.കെ. സൈബുന്നിസ നിക്ഷേപ സമാഹരണവും റെയ്ഡ്കോ കേരള ചെയർമാൻ എം. സുരേന്ദ്രൻ വായ്പാവിതരണവും കൂത്തുപറമ്പ് അസി. രജിസ്ട്രാർ അജിഷ് കെ. കിഴക്കയിൽ റിലീഫ് ഫണ്ട് വിതരണവും നടത്തി. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഷബ്ന കമ്പ്യൂട്ടർ സ്വിച്ച് ഓൺ നിർവഹിച്ചു. വേങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് സി. ചന്ദ്രൻ, ജില്ല പഞ്ചായത്ത് മെംബർ ഒ.സി. ബിന്ദു, ബ്ലോക്ക് പഞ്ചായത്ത് മെംബർ ഇ.എം. വിപിൻലാൽ, വേങ്ങാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. റീജ, സി. വിജയൻ, കെ.കെ. പ്രകാശൻ,കെ. ശശിധരൻ, അത്തിക്ക സുരേന്ദ്രൻ, സി.പി. സലിം, വി.പി.സക്കറിയ, പി. വത്സലൻ, കെ. പത്മനാഭൻ, എൻ.കെ. മുഹമ്മദ്, ഇ. സ ജിത്ത്, എൻ. അനിത, കെ. രാജൻ എന്നിവർ സംസാരിച്ചു.

സഹകരണ ബാങ്കുകളെ ജനങ്ങൾ സ്വന്തം സ്ഥാപനമായി കാണുന്നു -മുഖ്യമന്ത്രി
M
MadhyamamSource Link
about 2 months ago