Posted On date_range 3 April 2026 12:45 PM IST Updated On date_range 3 April 2026 12:45 PM IST സഹൽ ആപ്പിൽ ‘ഭവന അംഗീകാര’ സേവനം text_fields bookmark_border കുവൈത്ത് സിറ്റി: കുവൈത്തിലെ സർക്കാർ ഏകീകൃത ആപ്ലിക്കേഷനായ സഹൽ ആപ്പിലൂടെ പുതിയ ‘ഭവന അംഗീകാര’ സേവനം ആരംഭിച്ചതായി സിവിൽ ഇൻഫർമേഷൻ അതോറിറ്റി അറിയിച്ചു. ഇതോടെ വിലാസം മാറ്റുന്നതിനുള്ള അനുമതി നൽകാനും റദ്ദാക്കാനും ഈ സേവനം ഉപയോഗിക്കാം. പ്രോപ്പർട്ടി ഉടമകൾക്ക് മറ്റൊരാളെ ഡിജിറ്റലായി അധികാരപ്പെടുത്താനും ഇനി സൗകര്യമുണ്ട്. സേവനം ആരംഭിച്ചതോടെ ഓഫീസ് സന്ദർശിക്കാതെ തന്നെ നടപടികൾ പൂർത്തിയാക്കാൻ കഴിയുമെന്ന് അധികൃതർ വ്യക്തമാക്കി. സർക്കാർ സേവനങ്ങൾ കൂടുതൽ എളുപ്പവും വേഗത്തിലുമാക്കാനാണ് ഈ നീക്കം. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - House service on Sahal app
