സാന്ത്വനം കുവൈത്ത്- ബി.ഡി.കെ രക്തദാന ക്യാമ്പ്

സാന്ത്വനം കുവൈത്ത്- ബി.ഡി.കെ രക്തദാന ക്യാമ്പ്

M
MadhyamamSource Link
​കുവൈത്ത് സിറ്റി: സാന്ത്വനം കുവൈത്ത്, ബ്ലഡ് ഡോണേഴ്സ് കേരള (ബി.ഡി.കെ) ​കുവൈത്ത് ചാപ്റ്ററുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. അദാൻ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സെന്ററിൽ നടന്ന ക്യാമ്പിൽ നിരവധി പ്രവാസികൾ പങ്കുചേർന്നു. സാന്ത്വനം കുവൈത്ത് ഉപദേശക സമിതിയംഗം ഡോ. അമീർ അഹമ്മദ് ഉദ്ഘാടനം ചെയ്തു. ബി.ഡി.കെ ജനറൽ കൺവീനർ നിമിഷ് കാവലം അധ്യക്ഷത വഹിച്ചു. സാന്ത്വനം ജനറൽ സെക്രട്ടറി കെ.എസ്.അനിൽ കുമാർ, വൈസ് പ്രസിഡന്റ് മാത്യൂസ് മാമൻ,ബി.ഡി.കെ പ്രതിനിധി രാജൻ തോട്ടത്തിൽ എന്നിവർ ആശംസകൾ അറിയിച്ചു. രക്തദാന ക്യാമ്പ് കൺവീനർ ബിവിൻ തോമസ് സ്വാഗതവും ബി.ഡി.കെ പ്രതിനിധി നളിനാക്ഷൻ നന്ദിയും പറഞ്ഞു. അർഷാദ് ഷെരീഫ്, ഷൈനി ഫ്രാങ്ക്, ജിജി രമേശ്, ടി.എസ്.ശശീന്ദ്രൻ,എബി ഫിലിപ്പോസ്, എസ്.സന്തോഷ് കുമാർ, കെ.ആർ. പ്രസാദ്, ടി.എസ്.സുമേഷ് , സലീം കൊമേരി എന്നിവർ ഏകോപനം നടത്തി. അഞ്ജലീറ്റ രമേശിന്റെ നേതൃത്വത്തിൽ 15 ഓളം വിദ്യാർത്ഥികൾ വോളണ്ടിയർ ആയി പ്രവർത്തിച്ചു. അടിയന്തര ആവശ്യത്തിനായി സംഘടിപ്പിച്ച ഈ ക്യാമ്പിന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും, ഭാവിയിലും ഇത്തരം സാമൂഹിക പ്രവർത്തനങ്ങൾക്ക് എല്ലാവരും സഹകരിക്കണമെന്നും സംഘാടകർ അഭ്യർത്ഥിച്ചു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സാന്ത്വനം കുവൈത്ത്- ബി.ഡി.കെ രക്തദാന ക്യാമ്പ് — Madhyamam |… | Boolokam