Posted On date_range 24 March 2026 10:52 PM IST Updated On date_range 24 March 2026 10:52 PM IST സാമ്പത്തിക തട്ടിപ്പ്: സിനിമ നിർമാതാക്കൾക്കെതിരെ ഹരജി text_fields bookmark_border കൊച്ചി: ടൊവിനോ നായകനായ ‘പള്ളിചട്ടമ്പി’ സിനിമയുടെ നിർമാതാക്കൾക്കെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപിച്ച് ദുബൈ വ്യവസായിയുടെ ഹരജി. നിർമാതാക്കളായ നൗഫൽ അഹമ്മദ്, ബ്രിജീഷ് മുഹമ്മദ് എന്നിവർ 15 കോടിയോളം രൂപ വാങ്ങിയിട്ടും മടക്കി നൽകിയില്ലെന്നാരോപിച്ച് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മങ്കിലാൽ സുനിൽ അഗർവാളാണ് ഹരജി നൽകിയത്. ഇരുവർക്കുമെതിരെ ദുബൈയിൽ അറസ്റ്റ് വാറണ്ടുണ്ടെന്നും ഹരജിയിൽ പറയുന്നു. രാജ്യത്തിനു പുറത്തും കുറ്റകൃത്യം നടന്നതിനാലാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നത്. ഇവരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കണമെന്നും അന്വേഷണം പൂർത്തിയാകുന്നതുവരെ സിനിമ റിലീസ് സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഹരജി പരിഗണിച്ച ജസ്റ്റിസ് കെ. ബാബു എതിർകക്ഷികളുടെ വിശദീകരണം തേടി. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Financial fraud: Petition filed against film producers

സാമ്പത്തിക തട്ടിപ്പ്: സിനിമ നിർമാതാക്കൾക്കെതിരെ ഹരജി
M
MadhyamamSource Link
about 2 months ago