സിനിമ റിലീസ് ചെയ്യാൻ നടൻമാർക്ക് മയക്കുമരുന്ന് പരിശോധന നിർബന്ധമാക്കണം -തെലങ്കാന എം.എൽ.എ

സിനിമ റിലീസ് ചെയ്യാൻ നടൻമാർക്ക് മയക്കുമരുന്ന് പരിശോധന നിർബന്ധമാക്കണം -തെലങ്കാന എം.എൽ.എ

M
MadhyamamSource Link
ഹൈദരാബാദ്: നടൻമാർക്കും ജനപ്രതിനിധികൾക്കും മയക്കുമരുന്ന് പരിശോധന നിർബന്ധമാക്കണമെന്നും ക്ലിയറൻസില്ലെങ്കിൽ സിനിമ റിലീസ് ചെയ്യരുതെന്നും നിയമസഭയിൽ കയറ്റരുതെന്നും തെലങ്കാന കോൺഗ്രസ് എം.എൽ.എ ജെ അനിരുദ്ധ് റെഡ്ഡി. മുൻനിര താരങ്ങൾക്കടക്കം ഇത് നിർബന്ധമാക്കണം. എം.എൽ.എ സിനിമകൾ റിലീസ് ചെയ്യുന്നതിന് മുമ്പ് നടൻമാർക്ക് മയക്കുമരുന്ന് പരിശോധന നടത്തി ക്ലിയറൻസ് ഉറപ്പുവരുത്തണം. ചിരഞ്ജീവി, നന്ദമുരി ബാലകൃഷ്ണ, പവൻ കല്യാൺ തുടങ്ങിയ അഭിനേതാക്കൾ യുവാക്കളിൽ സ്വാധീനം ചെലുത്തുന്നതിനാൽ 90 ദിവസത്തിലൊരിക്കൽ അവരെ മയക്കുമരുന്ന് പരിശോധനയ്ക്ക് വിധേയരാകണമെന്നും റെഡ്ഡി ആവശ്യപ്പെട്ടു. "സിനിമാ വ്യവസായത്തിലൂടെയാണ് ഏറ്റവും കൂടുതൽ മയക്കുമരുന്ന് കൈമാറ്റം ചെയ്യപ്പെടുന്നതെന്ന് പൊതുജനങ്ങൾ പറയുന്നു. ഞാൻ അത് പറയുന്നില്ല, അത് കിംവദന്തിയാണോ സത്യമാണോ എന്ന് എനിക്കറിയില്ല," റെഡ്ഡി പറഞ്ഞു. രാഷ്ട്രീയക്കാരെക്കാൾ സിനിമാ താരങ്ങൾക്ക് പൊതുജനങ്ങളിൽ സ്വാധീനമുണ്ട്. "പവൻ കല്യാൺ ആറ് പോക്കറ്റ് പാന്റ്‌സ് ധരിച്ചാൽ എല്ലാവരും അത് വാങ്ങും. ചിരഞ്ജീവി നൃത്തച്ചുവടുകൾ വെച്ചാൽ എല്ലാവരും അത് പകർത്തും. പൊതുജനങ്ങൾ നമ്മളെക്കാൾ കൂടുതൽ അവരെ ശ്രദ്ധിക്കുന്നു," അദ്ദേഹം പറഞ്ഞു. "മൂത്ര പരിശോധനയിൽ 14 ദിവസത്തം ഫലം മാത്രമേ ലഭിക്കു. അതിനാൽ ഓരോ 90 ദിവസത്തിലും ഒരു ഹെയർ ഫോളിക്കിൾ പരിശോധന നടത്തണം. അഭിനേതാക്കൾ പരിശോധന നടത്തി ക്ലിയറൻസ് തെളിയിച്ചാൽ, എന്റെ നായകൻ മയക്കുമരുന്ന് ഉപയോഗിക്കുന്നില്ല എന്ന് ആരാധകർ ചിന്തിക്കും, നമ്മളും അവ ഉപയോഗിക്കരുത്," അദ്ദേഹം പറഞ്ഞു. നടന്മാർ പരിശോധനയ്ക്ക് വിധേയരായില്ലെങ്കിൽ, അവർ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നാണ് അർത്ഥമാക്കുന്നത്. റിപ്പോർട്ട് സമർപ്പിക്കുന്നതുവരെ അവരുടെ സിനിമകൾ റിലീസ് ചെയ്യരുത്" എന്ന് അദ്ദേഹം തുടർന്നു പറഞ്ഞു. താൻ സ്വയം മയക്കുമരുന്ന് പരിശോധനയ്ക്ക് വിധേയനായെന്നും ഒരു മാതൃക കാണിക്കാൻ റിപ്പോർട്ട് പരസ്യമാക്കിയെന്നും റെഡ്ഡി പറഞ്ഞു. "ഞാൻ മയക്കുമരുന്ന് ഉപയോഗിക്കുന്നില്ല, പക്ഷേ എന്റെ മണ്ഡലത്തിൽ വോട്ടർമാർ എങ്ങനെയുള്ള എം.എൽ.എയെ തിരഞ്ഞെടുത്തുവെന്ന് കാണിക്കാനാണ് ഞാൻ പരിശോധനയ്ക്ക് വിധേയനായതെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും നിർബന്ധിത മയക്കുമരുന്ന് പരിശോധനയ്ക്ക് വിധേയരാകണമെന്ന് റെഡ്ഡി നിർദ്ദേശിച്ചു. "പൊതുജനപ്രതിനിധികൾ പരിശോധനയ്ക്ക് വിധേയരാകുന്നില്ലെങ്കിൽ, അവരെ നിയമസഭയിൽ പ്രവേശിപ്പിക്കരുത്," അദ്ദേഹം പറഞ്ഞു. എം.എൽ.എയുടെ പരാമർശം സോഷ്യൽ മീഡിയ ഉപയോക്താക്കളിൽ വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. എംഎൽഎയെ തെളിവില്ലാതെ അന്യായമായി സിനിമാ നടന്മാരെ കുറ്റപ്പെടുത്തുകയാണെന്നാണ് അവരുടെ ആരോപണം.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സിനിമ റിലീസ് ചെയ്യാൻ നടൻമാർക്ക് മയക്കുമരുന്ന് പരിശോധന നിർബന… | Boolokam