കുവൈത്ത് സിറ്റി: മേഖലയിലെയും രാജ്യത്തെയും പ്രത്യേക സാഹചര്യത്തിൽ തികഞ്ഞ ജാഗ്രതയും ഉയർന്ന തലത്തിലുള്ള തയാറെടുപ്പും പാലിക്കേണ്ടതിന്റെ ആവശ്യകത ഉണർത്തി ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സഊദ് അസ്സബാഹ്. കഴിഞ്ഞ ദിവസം നടന്ന സിവിൽ ഡിഫൻസ് കമ്മിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ കമ്മിറ്റി അംഗങ്ങൾ പങ്കെടുത്ത യോഗത്തിൽ പ്രധാന റിപ്പോർട്ടുകൾ, അടിയന്തര പദ്ധതി, ആഭ്യന്തര മേഖല ഉറപ്പാക്കുന്നതിനുള്ള സിവിൽ പ്രൊട്ടക്ഷൻ നടപടികൾ എന്നിവയെക്കുറിച്ച് ഉദ്യോഗസഥർ വിശദീകരിച്ചു. മുഴുവൻ മേഖലയിലും വിവിധ സ്ഥാപനങ്ങൾക്കിടയിലുള്ള തയാറെടുപ്പ് തന്ത്രങ്ങളും ഏകോപനവും യോഗം വിലയിരുത്തി. സൈനിക മേഖലകളും സിവിൽ സൊസൈറ്റി ഏജൻസികളും തമ്മിലുള്ള സംയോജനത്തിന്റെയും സഹകരണത്തിന്റെയും പ്രാധാന്യം ശൈഖ് ഫഹദ് ഊന്നിപ്പറഞ്ഞു. എല്ലാ സാഹചര്യങ്ങളിലും രാജ്യവ്യാപകമായി തുടർച്ചയായി സുപ്രധാന സേവനങ്ങൾ ഉറപ്പാക്കുന്നതിനും തന്ത്രപരമായ സൗകര്യങ്ങൾ സുരക്ഷിതമാക്കുന്നതിനും കൂട്ടായ ഉത്തരവാദിത്തം ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സിവിൽ ഡിഫൻസ് കമ്മിറ്റി യോഗം ചേർന്നു; പൂർണ ജാഗ്രത, പ്രതിരോധം
M
MadhyamamSource Link
about 2 months ago