സി.ബി.എസ്​.ഇ പത്താം ക്ലാസിൽ മിന്നും ജയവുമായി സ്കൂളുകൾ; സി.ബി.എസ്​.ഇ പത്താം ക്ലാസ്​ പരീക്ഷയിൽ ഉന്നത വിജയം നേടിയവർ

സി.ബി.എസ്​.ഇ പത്താം ക്ലാസിൽ മിന്നും ജയവുമായി സ്കൂളുകൾ; സി.ബി.എസ്​.ഇ പത്താം ക്ലാസ്​ പരീക്ഷയിൽ ഉന്നത വിജയം നേടിയവർ

Posted On date_range 17 April 2026 11:52 AM IST Updated On date_range 17 April 2026 11:52 AM IST സി.ബി.എസ്​.ഇ പത്താം ക്ലാസിൽ മിന്നും ജയവുമായി സ്കൂളുകൾ; സി.ബി.എസ്​.ഇ പത്താം ക്ലാസ്​ പരീക്ഷയിൽ ഉന്നത വിജയം നേടിയവർ text_fields bookmark_border ദുബൈ: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ യു.എ.ഇയിലെ സ്കൂളുകൾക്കും മികച്ച വിജയം. ഗൾഫ് സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ ഫെബ്രുവരി 28 വരെ മാത്രമാണ് യു.എ.ഇ ഉൾപ്പെടെ ഗൾഫ്​ രാജ്യങ്ങളിലും ഇറാനിലും സി.ബി.എസ്.ഇ പരീക്ഷ നടന്നത്. തുടർന്നുള്ള പരീക്ഷകൾ റദ്ദാക്കുകയായിരുന്നു. നടന്ന പരീക്ഷകളിലെ മാർക്കും മുൻ ടേമുകളിലെ പ്രകടനവും വിലയിരുത്തിയാണ് മൂല്യനിർണയം നടത്തിയത്. എന്നാൽ, ഇത്തവണ മുതൽ പത്താംക്ലാസുകാർക്ക് മൂന്ന് വിഷയങ്ങളിൽ മാർക്ക് മെച്ചപ്പെടുത്താൻ ഇംപ്രൂവ്മെന്‍റ്​ പരീക്ഷക്ക് സി.ബി.എസ്.ഇ അവസരം നൽകുന്നുണ്ട്. മേയ് 17 മുതലാണ് ഈ പരീക്ഷ നടക്കുക. ഈ പരീക്ഷ എഴുതുന്നവർക്കും അല്ലാത്തവർക്കും ഇംപ്രൂവ്മെന്‍റ്​ പരീക്ഷയുടെ ഫലം കൂടി വന്ന ശേഷമാവും അവസാന മാർക്ക് ലിസ്റ്റ് ലഭ്യമാവുകയെന്ന് സി.ബി.എസ്.ഇ അധികൃതർ അറിയിച്ചു. അതേസമയം, ഇന്ത്യയിൽ മുഴുവൻ പരീക്ഷയും പൂർത്തിയാക്കാൻ കഴിഞ്ഞതിനാൽ വിദ്യാർഥികൾക്ക്​ ആശങ്കയില്ല. ഗൾഫ്​ രാജ്യങ്ങളിൽ പരീക്ഷ എഴുതാൻ കഴിയാത്ത വിദ്യാർഥികൾക്ക്​ തുടർ പഠനത്തെ ബാധിക്കാത്ത രീതിയിലാണ്​ ഫലപ്രഖ്യാപനം നടത്തിയിരിക്കുന്നതെന്നാണ്​ വിലയിരുത്തൽ. ഏക ജാലക സംവിധാനത്തിലൂടെ പ്ലസ്​ വൺ പ്രവേശനത്തിനുള്ള നടപടികൾ അന്തിമ ഫലം വന്ന ശേഷം മാത്രമേ ആരംഭിക്കുവെന്നാണ്​ വിവരം. സംഘർഷങ്ങൾ മൂലം മുഴുവൻ പരീക്ഷയും എഴുതാൻ കഴിയാഞ്ഞതിൽ പ്രവാസി കുട്ടികൾ കടുത്ത ആശങ്കയിലായിരുന്നു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  Schools achieve stunning victory in CBSE Class 10th exams

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സി.ബി.എസ്​.ഇ പത്താം ക്ലാസിൽ മിന്നും ജയവുമായി സ്കൂളുകൾ; സി.ബ… | Boolokam