സി.ബി.എസ്.ഇ പത്താം ക്ലാസിന് പ്രത്യേക മൂല്യനിർണയം നടത്തും

സി.ബി.എസ്.ഇ പത്താം ക്ലാസിന് പ്രത്യേക മൂല്യനിർണയം നടത്തും

M
MadhyamamSource Link
മസ്കത്ത്: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷ സാഹചര്യങ്ങൾ പരിഗണിച്ച് ഗൾഫ് രാജ്യങ്ങളിലെ സി.ബി.എസ്.ഇ പത്താം ക്ലാസിൽ പ്രത്യേക മൂല്യനിർണയം നടപ്പാക്കും . ഇതു സംബന്ധിച്ച അറിയിപ്പ് സി.ബി.എസ്.ഇ ബോർഡ് പുറപ്പെടുവിച്ചു. നേരത്തെ പരീക്ഷകൾ റദ്ദാക്കിയ യു.എ.ഇ, ഒമാൻ, സൗദി അറേബ്യ, ഖത്തർ, കുവൈത്ത്, ബഹ്‌റൈൻ തുടങ്ങിയ രാജ്യങ്ങളിലെ വിദ്യർഥികൾക്കായാണ് പ്രത്യേക മൂല്യനിർണ പദ്ധതി നടപ്പാക്കുന്നത്. ഫെബ്രുവരി 17 മുതൽ 28 വരെയുള്ള പരീക്ഷകൾ വിജയകരമായി പൂർത്തിയായിരുന്നതായി സി.ബി.എസ്.ഇ അറിയിച്ചു. ഈ കാലയളവിൽ മാത്തമാറ്റിക്സ്, ഇംഗ്ലീഷ്, സയൻസ് തുടങ്ങി ആറ് പ്രധാന അക്കാദമിക് സബ്ജക്ടുകളടക്കം 44 പേപ്പറുകൾ വിദ്യാർഥികൾ അറ്റൻഡ് ചെയ്തിരുന്നു. ഇതിൽ 16 ലാംഗ്വേജ് പേപ്പറുകളും സ്കിൽ അടിസ്ഥാനത്തിലുള്ള 22 സബ്ജക്ടുകളും ഉൾപ്പെടും. നീതിപൂർവമായ മൂല്യനിർണയം ഉറപ്പാക്കാൻ, ഓരോ വിദ്യാർഥിയും പൂർത്തിയാക്കിയ പരീക്ഷകളുടെ എണ്ണം കൂടി പരിഗണിച്ച് കാറ്റഗറി അടിസ്ഥാനത്തിലുള്ള വിലയിരുത്തലാണ് നടത്തുക. എല്ലാ പരീക്ഷയും എഴുതിയ കുട്ടികൾക്ക് അവരുടെ യഥാർഥ പ്രകടനം വിലയിരുത്തി മാർക്ക് നൽകും. അതേസമയം, നാല് പരീക്ഷ എഴുതിയ കുട്ടികൾക്ക് അവർ മികച്ച പ്രകടനം നടത്തിയ മൂന്നു വിഷയങ്ങളിലെ ശരാശരി മാർക്ക് കണക്കാക്കി ബാക്കിയുള്ള വിഷയങ്ങൾക്ക് മാർക്ക് നൽകും. മൂന്നു വിഷയങ്ങൾ പരീക്ഷയെഴുതിയ കുട്ടികൾക്ക് അവർ എഴുതിയതിൽ കൂടുതൽ മാർക്ക് ലഭിച്ച രണ്ട് വിഷയങ്ങളുടെ മാർക്കിന്റെ ശരാശരി ബാക്കി വിഷയങ്ങൾക്ക് നൽകും. എന്നാൽ, രണ്ടു പരീക്ഷക്ക് മാത്രം ഹാജരായ വിദ്യാർഥികൾക്ക് ആ വിഷയങ്ങളിൽ ലഭിച്ച മാർക്കിന്റെ ശരാശരി കണക്കാക്കി, ബാക്കിയുള്ള വിഷയങ്ങളിലും നൽകും. മേഖലയിലെ സാഹചര്യം വിലയിരുത്തിയും വിദ്യാർത്ഥികളുടെ ആശങ്ക കണക്കിലെടുത്തുമാണ് ഇത്തരമൊരു തീരുമാനമെന്ന് സി.ബി.എസ്.ഇ വ്യക്തമാക്കി.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സി.ബി.എസ്.ഇ പത്താം ക്ലാസിന് പ്രത്യേക മൂല്യനിർണയം നടത്തും —… | Boolokam