ന്യൂഡൽഹി: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജൂക്കേഷൻ (സി.ബി.എസ്.ഇ) പത്താം ക്ലാസ് പരീക്ഷാഫലം ഏപ്രിൽ പകുതിയോടെ പ്രസിദ്ധീകരിക്കും. ഉത്തരക്കടലാസുകളുടെ മൂല്യനിർണയം പൂർത്തിയാക്കിയതായും മാർക്കുകളുടെ പുനപരിശോധനയാണ് ഇപ്പോൾ നടക്കുന്നതെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മേയിൽ നടക്കുന്ന രണ്ടാം ബോർഡ് പരീക്ഷകൾ കണക്കിലെടുത്ത് വേഗത്തിലുള്ള മൂല്യനിർണയ പ്രക്രിയക്ക് ശേഷം ഈ വർഷം നേരത്തേതന്നെ പരീക്ഷാഫലം പ്രഖ്യാപിച്ചേക്കും. ഫലപ്രഖ്യാപന തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞവർഷം സി.ബി.എസ്.ഇ 10,12 ക്ലാസുകളുടെ ഫലം മേയ് 13നാണ് പ്രഖ്യാപിച്ചത്. ഫലം പ്രഖ്യാപിച്ചാൽ വിദ്യാർഥികൾക്ക് cbse.gov.in, results.cbse.nic.in എന്നീ വെബ്സൈറ്റുകളിലൂടെ അറിയാനാകും. സ്കോർകാർഡ് പി.ഡി.എഫ് ഫോർമാറ്റിൽ ഡൗൺലോഡ് ചെയ്യാനാകും. റോൾ നമ്പർ, സ്കൂൾ നമ്പർ, അഡ്മിറ്റ് കാർഡ് ഐ.ഡി, ജനനത്തീയതി എന്നിവയും സെക്യൂരിറ്റി പിന്നും നൽകി വിദ്യാർഥികൾക്ക് തങ്ങളുടെ പരീക്ഷാഫലം പരിശോധിക്കാം. ഡിജിലോക്കർ, ഉമാങ് എന്നീ ആപ്പുകൾ വഴിയും പരീക്ഷാഫലമറിയാനാകും. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - CBSE Likely To Release Class 10 Exam 2026 Result In Mid April

സി.ബി.എസ്.ഇ പത്താംക്ലാസ് പരീക്ഷാഫലം ഏപ്രിൽ പകുതിയോടെ പ്രസിദ്ധീകരിക്കും
M
MadhyamamSource Link
about 1 month ago