സി.ബി.എസ്.ഇ ഹെറിറ്റേജ് ഇന്ത്യ ക്വിസ്; ഷാർജ ഇന്ത്യൻ സ്കൂളിന് നേട്ടം

സി.ബി.എസ്.ഇ ഹെറിറ്റേജ് ഇന്ത്യ ക്വിസ്; ഷാർജ ഇന്ത്യൻ സ്കൂളിന് നേട്ടം

M
MadhyamamSource Link
ഷാർജ: ലോകമെമ്പാടുമുള്ള സി.ബി.എസ്.ഇ സ്കൂളുകൾ മാറ്റുരച്ച പൈതൃക ക്വിസ് മത്സരത്തിൽ (സി.ബി.എസ്​.ഇ ഹെറിട്ടേജ്​ ഇന്ത്യ ക്വിസ്​) മികച്ച വിജയം നേടി ഷാർജ ഇന്ത്യൻ സ്കൂൾ (അൽ ഗുബൈബ - പെൺകുട്ടികളുടെ വിഭാഗം). 26 രാജ്യങ്ങളിൽ നിന്നായി ഏകദേശം 32,000 സ്കൂളുകൾ പങ്കെടുത്ത മത്സരത്തിൽ, അവസാന ഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ട 20 വിജയികളിൽ ഒന്നാകാൻ ഷാർജ ഇന്ത്യൻ സ്കൂളിന് സാധിച്ചു. ജി.സി.സി രാജ്യങ്ങളിൽ നിന്ന്​ ഈ നേട്ടം കൈവരിക്കുന്ന ഏക വിദ്യാലയമാണ് ഷാർജ ഇന്ത്യൻ സ്കൂൾ. പ്രിൻസിപ്പൽ ഡോ. പ്രമോദ് മഹാജന്‍റെ നേതൃത്വത്തിൽ, ബിയാങ്ക സെബാസ്റ്റ്യനോസ്, അലീഷ ബിജു തോമസ്, അൻവിത ഷിജു എന്നീ മൂന്ന് വിദ്യാർഥിനികളാണ് സ്കൂളിനെ പ്രതിനിധീകരിച്ച് പ​ങ്കെടുത്തത്​. ഷാർജ ഇന്ത്യൻ സ്കൂളിന്‍റെ പേര് ആഗോള വിദ്യാഭ്യാസ ഭൂപടത്തിൽ സുവർണ അക്ഷരങ്ങളിൽ രേഖപ്പെടുത്താൻ ഈ വിജയത്തിലൂടെ സാധിച്ചുവെന്ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്‍റ്​ നിസാർ തളങ്കര പറഞ്ഞു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സി.ബി.എസ്.ഇ ഹെറിറ്റേജ് ഇന്ത്യ ക്വിസ്; ഷാർജ ഇന്ത്യൻ സ്കൂളിന്… | Boolokam