അബൂദബി: ഗൾഫ് മേഖലയിലെ സി.ബി.എസ്.ഇ കേരള പൊതുപരീക്ഷകൾ റദ്ദാക്കപ്പെടുന്നത് വിദ്യാർഥികളുടെ ഉന്നത വിദ്യാഭ്യാസ സാധ്യതകളെയും ഭാവിയെയും ഗൗരവമായി ബാധിക്കുന്ന സാഹചര്യം സൃഷ്ടിക്കുന്നതായി കേരള സോഷ്യൽ സെന്റർ ആശങ്ക പ്രകടിപ്പിച്ചു. ഇത്തരം തീരുമാനങ്ങൾ വിദ്യാർഥികളുടെ വിദ്യാഭ്യാസ പുരോഗതിയിലും കരിയർ പദ്ധതികളിലും അനിശ്ചിതത്വം സൃഷ്ടിക്കുകയാണ്. വരുംദിനങ്ങളിൽ ഗൾഫ് മേഖലയിലെ വിവിധ സ്കൂളുകൾ കേന്ദ്രങ്ങളായി സംഘടിപ്പിക്കുന്ന പ്രവേശന പരീക്ഷകളുടെ നടത്തിപ്പും ആശങ്കയിലാണ്. വിദ്യാർഥികളുടെ ഉന്നത പഠന അവസരങ്ങളും ഭാവിയും സംരക്ഷിക്കുന്നതിനായി ബന്ധപ്പെട്ട അധികാരികൾ അടിയന്തര ശ്രദ്ധ ചെലുത്തണമെന്ന് കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് മനോജ് ടി.കെയും ജനറൽ സെക്രട്ടറി സജീഷ് നായരും പ്രസ്താവനയിൽ അഭ്യർഥിച്ചു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register

സി.ബി.എസ്.ഇ: ആശങ്കയറിയിച്ച് കേരള സോഷ്യൽ സെന്റർ
M
MadhyamamSource Link
about 2 months ago