ദോഹ: സി .ബി.എസ്.ഇ പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കി ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ. പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർഥികളും മികച്ച വിജയം സ്വന്തമാക്കി. മാത്തമാറ്റിക്സ് , സയൻസ് , ഇൻഫർമേഷൻ ടെക്നോളജി , ആർട്ടിഫിഷ്യൽ ഇന്റലിജൻസ് , അറബിക് എന്നീ വിഷയങ്ങളിൽ വിദ്യാർഥികൾ ശ്രദ്ധേയമായ നേട്ടമാണ് സ്വന്തമാക്കിയത്. പരീക്ഷ എഴുതിയ 157 വിദ്യാർഥികളിൽ 130 പേർ ഡിസ്റ്റിങ്ഷനും 59 വിദ്യാർഥികൾ 90 ശതമാനത്തിന് മുകളിൽ മാർക്കും കരസ്ഥമാക്കി. അധ്യാപകരുടെ കൃത്യമായ മാർഗനിർദേശങ്ങളും ഓരോ വിദ്യാർഥിക്കും നൽകിയ പ്രത്യേക ശ്രദ്ധയുമാണ് അഭിമാനകരമായ നേട്ടം സാധ്യമാക്കിയതെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കി. മികച്ച വിജയം കൈവരിച്ച വിദ്യാർഥികളെയും അവർക്ക് പിന്തുണ നൽകിയ അധ്യാപകരെയും രക്ഷിതാക്കളെയും സ്കൂൾ മാനേജ്മെന്റ് അഭിനന്ദിച്ചു. സ്കൂൾ തലത്തിൽ ലക്ഷ്മിപ്രിയ പടിഞ്ഞാറെവീട് ശബരിപ്രസാദ് (98.8), ആര്യൻ അഹിര (98.4), ഷഹാമ ഷെറിൻ റിഫയിസ് (98.2), ഐഷ ദിൽഫ (98.2), അമൻ അഹ്സൻ (98.2) എന്നിവർ ആദ്യ സ്ഥാനങ്ങളിലെത്തി.

സി.ബി.എസ്.ഇ പത്താം ക്ലാസ് ശാന്തിനികേതൻ ഇന്ത്യൻ സ്കൂളിന് നൂറുമേനി
M
MadhyamamSource Link
21 days ago