യാംബു: സി.ബി.എസ്.ഇ 10ാം ക്ലാസ് പരീക്ഷയിൽ ഈ വർഷവും നേട്ടം കൈവരിച്ച് യാംബു അൽ മനാർ ഇൻറർനാഷനൽ സ്കൂൾ. പരീക്ഷയെഴുതിയ 31 വിദ്യാർത്ഥികളിൽ എല്ലാവരും ഉന്നത വിജയം നേടിയതോടെ സ്കൂളിന് മികച്ച വിജയത്തിളക്കമാണ് ലഭിച്ചത്. ഇതിൽ 21 പേർ ഡിസ്റ്റിങ്ഷനോടെയും ഒമ്പത് പേർ ഫസ്റ്റ് ക്ലാസോടെയും പരീക്ഷ പൂർത്തിയാക്കി. വിദ്യാർത്ഥികളായ ഫൈഹ സലിം പൂവളപ്പിൽ, ശൈഖ് റയ്യാൻ എന്നിവർ അറബി വിഷയത്തിൽ മുഴുവൻ മാർക്കും കരസ്ഥമാക്കി. സ്കൂൾ തലത്തിൽ 98.04 ശതമാനം മാർക്ക് നേടി ആസിഫ സജീവ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. 95.02 ശതമാനം മാർക്കോടെ ഫൈഹ സലിം പൂവളപ്പിൽ രണ്ടാം സ്ഥാനവും, 95.00 ശതമാനം മാർക്കോടെ അമത്തുൻ നാഫി അസ്കിയ മൂന്നാം സ്ഥാനവും നേടി. മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ സ്കൂൾ മാനേജിങ് ഡയറക്ടർ അഹമ്മദ് മുഹമ്മദ് അഹമ്മദ്, പ്രിൻസിപ്പൽ കാപ്പിൽ ഷാജി മോൻ, ഗേൾസ് വിഭാഗം വൈസ് പ്രിൻസിപ്പൽ രഹ്ന ഹരീഷ്, ബോയ്സ് വിഭാഗം ഹെഡ് മാസ്റ്റർ സയ്യിദ് യൂനുസ് എന്നിവർ അഭിനന്ദിച്ചു.

സി.ബി.എസ്.ഇ 10ാം ക്ലാസ് ഫലം; നൂറു ശതമാനം വിജയവുമായി യാംബു അൽ മനാർ സ്കൂൾ
M
MadhyamamSource Link
23 days ago