സീറ്റ് ഡീൽ തള്ളി ട്വന്റി 20: എൽ.ഡി.എഫും യു.ഡി.എഫും ബി.ജെ.പിയെ ഭയക്കുന്നു -സാബു ജേക്കബ്

സീറ്റ് ഡീൽ തള്ളി ട്വന്റി 20: എൽ.ഡി.എഫും യു.ഡി.എഫും ബി.ജെ.പിയെ ഭയക്കുന്നു -സാബു ജേക്കബ്

M
MadhyamamSource Link
കൊച്ചി: ഇടതുമുന്നണിയുമായി ചില സീറ്റുകളിൽ ബി.ജെ.പിക്കും ട്വന്റി 20ക്കും ഡീലുണ്ടെന്ന വി.ഡി. സതീശന്റെയും രമേശ് ചെന്നിത്തലയുടെയും ആരോപണത്തെ തള്ളി ട്വന്റി 20 പ്രസിഡന്റ് സാബു ജേക്കബ്. ഞങ്ങൾ ബി.ജെ.പിയുമായി സഹകരിച്ചതോടെ എറണാകുളത്തെ സീറ്റുകൾ കോൺഗ്രസിന് നഷ്ടപ്പെടുമെന്നും ഇതിന്റെ പരിഭ്രാന്തിയാലാണ് ഇത്തരം വിലക്കുറഞ്ഞ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും സാബു ജേക്കബ് പറഞ്ഞു. ട്വന്റി 20ക്ക് എതിരായ ആരോപണങ്ങൾ എൽ.ഡി.എഫും യു.ഡി.എഫും ബി.ജെ.പിയെ ഭയക്കുന്നു എന്നതിന് തെളിവാണ്. ഇക്കുറി എറണാകുളത്ത് യു.ഡു.എഫിന്റെ ശക്തി കേന്ദ്രങ്ങൾ നഷ്ടമാക്കുമെന്നും സാബു ജേക്കബ് അവകാശപ്പെട്ടു. കോൺഗ്രസിന് ഭരണം നഷ്ടമാക്കുമെന്ന പേടിയാണ് ഓരോ മണിക്കൂറിലും ഓരോ പ്രസ്താവനയിറക്കുന്നത്. എൻ.ഡി.എക്ക് കേരളത്തിൽ ഡീൽ ഉറപ്പിക്കേണ്ട ആവശ്യമില്ല. എന്നാൽ, ഇതുവരെ ആരോപണങ്ങൾ ഉന്നയിച്ചവർക്ക് തെളിവുകൾ പുറത്തുവിടാൻ കഴിഞ്ഞിട്ടില്ല. 2021ൽ ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, വി.ഡി. ശതീശൻ എന്നിവരുമായി ചർച്ച നടത്തിയിരുന്നു, അന്ന് അവർ പറ്റില്ലെന്ന് പറഞ്ഞു. ഇത്തവണയും അതിനുള്ള ശ്രമമുണ്ടായി. കൂടുതൽ കരുത്തുള്ള പാർട്ടിയായി ട്വന്റി 20 മാറി. ട്വന്റി 20ക്ക് കേരളത്തിൽ ഒട്ടാകെ 15 ലക്ഷത്തിലധികം അംഗങ്ങളുണ്ട്. ഏറ്റുമാനൂർ പെരുമ്പാവൂർ നേരത്തെ പ്രഖ്യാപിച്ച സ്ഥാനാർഥികളെ പിൻവലിക്കേണ്ടി വന്നത് അസാധാരണമല്ല. പെട്ടെന്ന് സ്ഥാനാർഥികളെ നിശ്ചയിക്കേണ്ടി വന്നു. ചില പിശകുകളും വന്നു. പക്ഷേ, മണിക്കൂറുകൾക്കുള്ളിൽ അത് തിരുത്തിയെന്നും സാബു ജേക്കബ് പറഞ്ഞു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സീറ്റ് ഡീൽ തള്ളി ട്വന്റി 20: എൽ.ഡി.എഫും യു.ഡി.എഫും ബി.ജെ.പി… | Boolokam