ദോഹ: രാജ്യത്തെ പൊതുസുരക്ഷ ഉറപ്പാക്കുന്നതിനായി ഖത്തർ ആഭ്യന്തര മന്ത്രാലയം 24 മണിക്കൂറും പ്രവർത്തിക്കുന്ന സംയോജിത സുരക്ഷാ സംവിധാനം സജ്ജമാക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചിട്ടുള്ള ഫീൽഡ് പട്രോളിങ്ങുകൾ വഴിയാണ് നിരീക്ഷണം ശക്തമാക്കിയിരിക്കുന്നത്. രാജ്യത്തെ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതിനായി രാപ്പകൽ ഭേദമന്യേ സുരക്ഷാ സേനകൾ രംഗത്തുണ്ടാകും. റോഡുകളിലെ വാഹന ഗതാഗതം സുഗമമാക്കുന്നതിനും ഗതാഗതക്കുരുക്കുകൾ ഒഴിവാക്കുന്നതിനും പ്രത്യേക ശ്രദ്ധ നൽകും. അടിയന്തര ഘട്ടങ്ങളിൽ ആംബുലൻസ് ഉൾപ്പെടെയുള്ള എമർജൻസി വാഹനങ്ങൾക്ക് വേഗത്തിൽ ലക്ഷ്യസ്ഥാനത്ത് എത്താനുള്ള സൗകര്യങ്ങൾ പട്രോളിങ് സംഘം ഉറപ്പാക്കും. പൊതുജനങ്ങളിൽ നിന്നുള്ള പരാതികളിലും റിപ്പോർട്ടുകളിലും അതിവേഗം നടപടി സ്വീകരിക്കുന്നതിനായി സുരക്ഷാ സജ്ജീകരണങ്ങൾ ഏകോപിപ്പിച്ചിട്ടുണ്ട്. പൊതുജനങ്ങളുടെ സുരക്ഷക്കും സൗകര്യത്തിനുമായി നടപ്പിലാക്കുന്ന ഈ പ്രവർത്തനങ്ങൾ രാജ്യത്തെ സുരക്ഷാ നിലവാരം ഉയർത്തുന്നതിൽ നിർണ്ണായക പങ്കുവഹിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

സുരക്ഷ നിരീക്ഷണം ശക്തമാക്കി; 24 മണിക്കൂറും ഫീൽഡ് പട്രോളിങ്
M
MadhyamamSource Link
about 2 months ago