Posted On date_range 4 May 2026 10:09 AM IST Updated On date_range 4 May 2026 10:09 AM IST സെന്റ് പീറ്റേഴ്സ് യൂത്ത് അസോസിയേഷൻ തൊഴിലാളി ദിനാഘോഷം text_fields bookmark_border camera_alt പരിപാടിയിൽ ഐ.സി.ആർ.എഫ് ചെയർമാൻ അഡ്വ. വി. കെ. തോമസ് മുഖ്യപ്രഭാഷണം നടത്തുന്നു മനാമ : ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയുടെ കീഴിൽ പ്രവർത്തിക്കുന്ന യൂത്ത് അസോസിയേഷന്റെ നേതൃത്വത്തിൽ മെയ് 1 ലോക തൊഴിലാളി ദിനത്തോട് അനുബന്ധിച്ച് ചാപ്പോ കമ്പനിയുടെ ലേബർ ക്യാമ്പിൽ വച്ച് ലേബർ ഡേ സെലിബ്രേഷൻ സമുചിതമായി ആഘോഷിച്ചു. ഇടവക വികാരി വന്ദ്യ സ്ലീബാ പോൾ കോറെപ്പിസ്ക്കോപ്പ വട്ടവേലിൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഐ.സി.ആർ.എഫ് ചെയർമാൻ അഡ്വ. വി. കെ. തോമസ് മുഖ്യ പ്രഭാഷണം നടത്തി. ചാപ്പോ കമ്പനിയുടെ പ്രധിനിധി ബിനു മണ്ണിൽ, ഇടവക സെക്രട്ടറി ബെന്നി. പി. മാത്യു, ട്രഷറർ ലിജോ. കെ. അലക്സ് എന്നിവര് ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. യൂത്ത് അസോസിയേഷൻ സെക്രട്ടറി ജെബി. പി കുര്യക്കോസ് സ്വാഗതം ആശംസിച്ച സമ്മേളനത്തിൽ സച്ചിൻ തോമസ് കൃതജ്ഞതയും രേഖപ്പെടുത്തി. ജ്വാല മ്യൂസിക് അവതരിപ്പിച്ച ഗാനമേളയും, തുടർന്ന് സ്നേഹവിരുന്നും നടത്തപ്പെട്ടു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - St. Peter's Youth Association Labor Day Celebration

സെന്റ് പീറ്റേഴ്സ് യൂത്ത് അസോസിയേഷൻ തൊഴിലാളി ദിനാഘോഷം
M
MadhyamamSource Link
about 3 hours ago
