സേഫ്റ്റി ബബ്ൾ

സേഫ്റ്റി ബബ്ൾ

M
MadhyamamSource Link
തുടക്കം: കടുവാത്തലയൻ മേഘം, ചക്രവാളം നഖക്ഷതം, തിളങ്ങിയോ ശുക്രാചാര്യൻ? ചതിയെ പ്രവചിച്ചവൻ! പതിയെ കാടുതാണ്ടുന്നൂ മിനുങ്ങിമിന്നുന്നാ ബസ്. എട്ടാം ക്ലാസുകാർ ചില്ലാണു- ല്ലാസത്താലവർ ‘‘ചിയേഴ്സ്’’ ചുറ്റിലും സ്നേഹവൃക്ഷങ്ങൾ, ഇണതേടുന്ന വന്യത. ‘‘ലൗ’’വെന്നൊരീ ബസിനുള്ളിൽ മുളപൊട്ടുന്നു കൗതുകം. കാടല്ലേ, കാട്ടിനുള്ളല്ലേ, കളിച്ചീടാം മൃഗങ്ങളായ്; സിംഹം, കരടി, ചെന്നായ, ചീറ്റാ, കടുവ, കാട്ടുനായ് ഹിംസ്ര ജീവികളങ്ങനെ. പുള്ളിമാനാണവർക്കിര. നറുക്കു വീഴുന്നാർക്കാണോ അവരാപ്പുള്ളി ഷോളിടും... പൊത്തുപോലുള്ളതാം സീറ്റ്, ഫണം നീർത്തും ചതിക്കെണി. വീണിടാതെ പോയി വേഗം മുന്നിലെത്തൂ ജയിച്ചിടാം! നറുക്കെടുത്തൂ പുള്ളിമാനായ് ‘‘ശീതൾ പി.പി. 8 സി’’ നടുക്കം: ഓറഞ്ചുതൊലിതൻ നീരു ചീറ്റീ ചീറ്റപ്പുലിപ്പക. കണ്ണിലാവാതെ വെട്ടിച്ചോടീ പുള്ളിമാൻ -ഒന്നാം ലെവൽ. ഷോളിന്നറ്റം കുരുക്കുന്നൂ കാട്ടുനായ വിദഗ്ധമായ്. കുതറിമാറീയവൾ മെല്ലെക്കടന്നൂ -രണ്ടാം ലെവൽ. മുള്ളാണി നഖമായ് മാറ്റീ ക്രൂരം കരടി വന്നതും, തേങ്ങൽ തേനാക്കി മാറ്റുന്നീ ബുദ്ധി‘മാൻ’ -മൂന്നാം ലെവൽ. ലെവലേറുന്നതോടൊപ്പം മൃഗഹിംസ്രത തീവ്രമായ്ത്തുടങ്ങീ, കോടപോലെന്തോ മൂടീ മന്ദിച്ചു ബസ,പ്പോൾ കാടിന്നുള്ളി ലിരുണ്ടതാം ഗുഹയൊന്ന് പിളർന്നൂ വായ്! ഉപജാപകയാമമായ്. അവസാനത്തേ സീറ്റ്, ലെവലിന്നേറ്റം അറ്റം, പരിണാമത്തിന്നുച്ചി. ‘‘മാനവ് കെ.പി. 8 എ’’ പുള്ളിഷോളിട്ടവൻ നിന്നൂ ‘‘ആൽഫാ -മാരീ-ജെനായ് (1)’’ മുന്നിൽ. മുന്തിരിച്ചാറിലുന്മാദം നുരയും മട്ടിലജ്ഞാതം ചേർത്തൂ... ഗ്ലാസൊന്നവൾക്കപ്പോൾ നീട്ടീ പ്രണയലോലുപം! ലഹരീ-രാസ-ലാസ്യത്തിൻ ചൂളംവിളി കണക്കപ്പോൾ നാദം! ‘ഡീജേ’യതിൻ മേളം, പുകവിങ്ങുന്നു ബസകം. ഇരവാളികളക്കൂട്ടർ വളഞ്ഞോ കേഴമാനിനെ? അവളോ ബോധശൂന്യയായ് ഇടനാഴിയിൽ വീണുവോ? ‘‘ക്ലിഷ്ടശ്രീയിവൾ മുന്നിലായ് വെറുനിലത്തയ്യോ കിടക്കുന്നു... (2)’’ വെന്നവഹേളിച്ചോ ടീച്ചർ..! കാടിറങ്ങീ ബസപ്പോൾ. ഒടുക്കം: രാവ് തീർന്നൂ, കാട് തീർന്നൂ, കോട നീങ്ങീ, വെയില് വന്നൂ, യാത്രയാക്കുംപോലെ നിന്നൂ സാക്ഷിയായാക്കുന്നുകൾ. ഗ്ലാസുനീക്കീ ഉഷസ്സെത്തീ പഴയപോലായ് ബസകം, തേയിലക്കാറ്റടിച്ചപ്പോ- ളുഷാറായീ കുട്ടികൾ. കാറ്റ് തോണ്ടിപ്പുറത്തിട്ടൂ ബാക്കിവന്നാ നറുക്കുകൾ, ചെക്ക്പോസ്റ്റിൽ തൊണ്ടി പോലത് നിവർന്നൂ... സംശയാസ്പദം? ശീതൾ പി.പി. 8 സി! ശീതൾ പി.പി. 8 സി!! ശീതൾ പി.പി. 8 സി!!! ശീതൾ പി.പി. 8 സി!!!! ===================== (1) ആൽഫാ -ജെൻ, മാരീചൻ ഇവയുടെ സംയുക്തപദം (2) പ്രരോദനത്തിലെ വരികൾ

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സേഫ്റ്റി ബബ്ൾ — Madhyamam | Boolokam | Boolokam