സേവനം ലഭിക്കാതെ കരാറുകാരന് സംരക്ഷണമോ.?

സേവനം ലഭിക്കാതെ കരാറുകാരന് സംരക്ഷണമോ.?

M
MadhyamamSource Link
ദുഃഖ ദുരിത സാഹചര്യങ്ങളിൽ കഷ്ടപ്പാടുകൾ കുറയ്ക്കുകയും പ്രയാസപ്പെടുന്നവരെ ചേർത്ത് പിടിക്കുക എന്നുള്ളതാണ് ഏതൊരു ഭരണസമിതിയും സ്വീകരിക്കേണ്ട നടപടി. ഈ സാഹചര്യത്തിൽ ഇന്ത്യൻ സ്കൂൾ ഭരണസമിതി കുട്ടികൾക്കും രക്ഷിതാക്കൾക്കും മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുന്ന തീരുമാനങ്ങൾ കൈക്കൊള്ളരുത്. മുൻകാലങ്ങളിൽ ട്രാൻസ്പോർട്ട് കരാറുകാർക്ക് സേവനം നൽകി രണ്ടുമാസം കഴിഞ്ഞാണ് പണം നൽകിയിരുന്നത്. അത് ഏറെ പ്രയോജനകരമായിരുന്നു. രക്ഷിതാക്കളിൽ നിന്ന് സ്വരൂപിക്കുന്ന ട്രാൻസ്പോർട്ട് ഫീസ് തുക ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുകയും ഏതെങ്കിലും സന്നിഗ്ധ ഘട്ടങ്ങളിൽ ജീവനക്കാരുടെ ശമ്പളം നൽകുന്നതിനടക്കം സ്കൂളിന്‍റെ പൊതു ആവശ്യത്തിന് ഒരു മാസത്തേക്ക് ഉപയോഗപ്പെടുത്തിയിരുന്നു. നിലവിലെ സാഹചര്യത്തിൽ ട്രാൻസ്പോർട്ട് കമ്പനിയോട് മൃദുസമീപനം സ്വകരിക്കേണ്ട കാര്യമില്ല. ചെയ്യാത്ത സർവീസിന് എന്തിനാണ് പണം നൽകുന്നത്. മാർച്ച് മാസത്തിലെ ട്രാൻസ്പോർട്ട് ഫീ ഇതിനോടകം പല രക്ഷിതാക്കളിൽ നിന്നും ഈടാക്കിയിട്ടുണ്ട്. ഇവർക്ക് ഇനിയൊരു ഇളവ് ലഭിക്കണമെങ്കിൽ കരാറുകാരന്‍റെ ദയാ ദാക്ഷണ്യത്തിന് കാത്തിരിക്കണം. അവരുമായി സംസാരിച്ച് ഇളവ് നേടിയെടുക്കാൻ മാനേജ്മെന്‍റിന് സാധിക്കണം. ട്രാൻസ്പോർട്ട് കമ്പനിയുമായി ദീർഘകാലത്തെ കരാറുണ്ടാക്കുന്നതും അതുവഴി അവരോട് മൃദു സമീപനവും രക്ഷിതാക്കളോട് ഏറെ കടിപ്പിച്ചും നിൽക്കുന്ന സമീപനം സ്കൂൾ മാനേജ്മെന്‍റ് മാറ്റണം. തുച്ഛമായ തുക കുടിശ്ശിക വരുത്തിയ രക്ഷിതാക്കളുടെ മക്കളുടെ പരീക്ഷാഫലം തടഞ്ഞു വെക്കുകയും ചെയ്ത നടപടി മനുഷ്യത്വരഹിതവും അപലപനീയവുമാണ്. ട്യൂഷൻ ഫീസിന് മറ്റ് ഫീസുകളടക്കം കുട്ടികളിൽ നിന്ന് മാനേജ്മെന്‍റ് ഈ സമ‍യത്ത് ഈടാക്കുന്നുണ്ട്. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുന്ന രക്ഷിതാക്കളെ സഹായിക്കുന്നതിനു വേണ്ടിയാണല്ലോ പൊതുസമൂഹത്തിന്‍റെ സഹകരണത്തോടുകൂടി ഇന്ത്യൻ സ്കൂൾ ധനശേഖരനാർത്ഥം ഫെയർ നടത്തിയത്. ഇതിൽ നിന്നും ലഭിച്ച അധിക വരുമാനം ഇപ്പോഴത്തെ ഒരു അവസ്ഥയിൽ അവർക്ക് വേണ്ടി പ്രയോജനപ്പെടുത്തുക. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  Is there any protection for the contractor if he does not receive the service?

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സേവനം ലഭിക്കാതെ കരാറുകാരന് സംരക്ഷണമോ.? — Madhyamam | Boolok… | Boolokam