ദോഹ: ഖത്തറിന്റെ സമുദ്രാതിർത്തിയിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണ സംഭവത്തിൽ കൊല്ലപ്പെട്ട ആറു പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. ഖത്തർ സായുധ സേന ക്യാപ്റ്റൻ (പൈലറ്റ്) മുബാറക് സലിം ദവ അൽ മാർറി, സർജന്റ് ഫഹദ് ഹാദി ഗാനിം അൽ ഖയാരിൻ, ഖത്തർ സായുധ സേനയിലെ കോർപറൽ മുഹമ്മദ് മഹർ മുഹമ്മദ്, ഖത്തർ - തുർക്കിയ സംയുക്ത സേനയിലെ മേജർ സിനാൻ തസ്തകിൻ, തുർക്കിയ പൗരന്മാരായ സുലൈമാൻ സിമ്ര കഹ്‌റമാൻ, ഇസ്മായിൽ അനസ് കാൻ എന്നിവർ മരണപ്പെട്ടതായി ഖത്തർ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചത്. അതേസമയം ഹോലികേപ്റ്ററിലുണ്ടായിരുന്ന ഒരാൾക്കുവേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. ഖത്തർ സായുധ സേന ക്യാപ്റ്റൻ സഈദ് നാസർ സമഖിനായുള്ള തിരച്ചിലാണ് പുരോഗമിക്കുന്നത്. ഞായറാഴ്ച പുലർച്ചയോടെയാണ് ഖത്തറിന്റെ സമുദ്രാതിർത്തിയിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണ് അപകടമുണ്ടായത്. പതിവ് ഡ്യൂട്ടിക്കിടെ ഹെലികോപ്റ്റർ സാങ്കേതിക തകരാറിനെ തുടർന്ന് സമുദ്രാതിർത്തിയിൽ തകർന്നുവീഴുകയായിരുന്നു എന്നാണ് പ്രാഥമികവിവരം. രക്തസാക്ഷികളുടെ കുടുംബങ്ങൾക്ക് പ്രതിരോധമന്ത്രാലയം അനുശോചനം അറിയിച്ചു. സർവ്വശക്തനായ ദൈവം കാരുണ്യം നൽകട്ടെയെന്നും അവരുടെ കുടുംബങ്ങൾക്ക് ക്ഷമയും ആശ്വാസവും നൽകട്ടെയെന്നും വിശദീകരിച്ചു.

സൈനിക ഹെലികോപ്റ്റർ തകർന്നുവീണ് അപകടം; കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു
M
MadhyamamSource Link
about 2 months ago