Posted On date_range 18 April 2026 9:47 AM IST Updated On date_range 18 April 2026 9:47 AM IST സൈബർ സെക്യൂരിറ്റിയുടെ തൊഴിൽ സാധ്യതകളുമായി ജിയാസ് ജമാൽ text_fields bookmark_border camera_alt ജിയാസ് ജമാൽ കോഴിക്കോട്: സൈബർ തട്ടിപ്പുകൾക്കെതിരെ അവബോധമുണർത്തിയും സൈബർ സെക്യൂരിറ്റിയിലെ തൊഴിൽ സാധ്യതകൾ വിശദീകരിച്ചും പ്രമുഖ സൈബർ അഭിഭാഷകൻ ജിയാസ് ജമാൽ. ‘സൈബർ സെക്യൂരിറ്റി: ബിയോണ്ട് ഫയർവാൾസ് ആൻഡ് പാസ്വേർഡ്സ്’ എന്ന വിഷയത്തെ അധികരിച്ച് സെഷനിൽ ഓരോരുത്തരുടെയും സുരക്ഷ വലുതാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ഒരേ പാസ്വേഡ് വിവിധ അക്കൗണ്ടുകളിൽ ഉപയോഗിക്കുന്നത് എത്രത്തോളം അപകടകരമാണെന്ന് ചൂണ്ടിക്കാട്ടി. സൈബർ സെക്യൂരിറ്റി എക്സ്പേർട്ട് ആകാനും കോഴ്സുകളുടെ സാധ്യതയും ജിയാസ് ജമാൽ വിശദീകരിച്ചു. സമൂഹ മാധ്യങ്ങളുടെ ആക്രമണങ്ങൾക്കുള്ള പരിഹാരവും സെഷനിൽ വിശദീകരിച്ചു. ജിയാസ് ജമാലിനുള്ള മാധ്യമം ഉപഹാരം ആർ.എം ടി.സി. റഷീദ് നൽകി. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Jias Jamal on the job opportunities of cybersecurity

സൈബർ സെക്യൂരിറ്റിയുടെ തൊഴിൽ സാധ്യതകളുമായി ജിയാസ് ജമാൽ
M
MadhyamamSource Link
22 days ago