ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ചിലെ അസ്വസ്ഥതകളെ തുടർന്നാണ് ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സോണിയ ഗാന്ധിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. നിലവിൽ ഡോക്ടറുടെ നിരീക്ഷണത്തിലാണ് അവർ. മക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ആശുപത്രിയിൽ എത്തി. ജനുവരിയിൽ ശ്വാസതടസ്സത്തെ തുടർന്ന് സോണിയയെ ഇതേ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഡൽഹിയിലെ ശൈത്യവും വായു മലിനീകരണവും മൂലം ബ്രോങ്കിയൽ ആസ്മക്ക് നേരിയ വർധനവുണ്ടായതിനെ തുടർന്നാണ് ജനുവരിയിൽ ചികിത്സ തേടിയത്. രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭ എം.പിയാണ് സോണിയ ഗാന്ധി. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register

സോണിയ ഗാന്ധി ആശുപത്രിയിൽ; ആരോഗ്യനില തൃപ്തികരം
M
MadhyamamSource Link
about 2 months ago