അടിമാലി: അടിമാലി കുഞ്ചിത്തണ്ണിയിൽ സ്കൂൾബസ് നിയന്ത്രണംവിട്ട് സ്വകാര്യ വ്യക്തിയുടെ മതിലിലും വൈദ്യുതി തൂണിലും ഇടിച്ച് 16 വിദ്യാർഥികൾക്ക് പരിക്ക്. ശനിയാഴ്ച ഉച്ചക്ക് ശേഷമായിരുന്നു അപകടം. ഉടുമ്പൻചോല-രണ്ടാംമൈൽ റോഡിൽ ബ്രോഡ്വിൻ റിസോർട്ടിന് സമീപമാണ് അപകടമുണ്ടായത്. പൊട്ടൻകാട് സെന്റ് സെബാസ്റ്റ്യൻ ഹൈസ്കൂളിലെ ബസാണ് അപകടത്തിൽപ്പെട്ടത്. സ്കൂളിൽ നടന്ന ഒമ്പതാം ക്ലാസ് പരീക്ഷയും പഠനോത്സവവും കഴിഞ്ഞ് മടങ്ങുകയായിരുന്നു വിദ്യാർഥികൾ. അപകട സമയത്ത് 30 അധികം കുട്ടികൾ വാഹനത്തിൽ ഉണ്ടായിരുന്നുവെന്നാണ് വിവരം. വലിയ ശബ്ദത്തോടെ ബസ് ഇടിക്കുന്നത് കണ്ട് നാട്ടുകാർ ഓടിക്കൂടിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റ 16 വിദ്യാർഥികളെയും ഉടൻതന്നെ കുഞ്ചിത്തണ്ണിയിലെ സ്വകാര്യ ആശുപത്രിയൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സക്ക് ശേഷം നാല് വിദ്യാർഥികളുടെ പരിക്ക് ഗുരുതരമാണെന്ന് കണ്ടെത്തിനെ തുടർന്ന് അടിമാലി ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ വിദ്യാർഥികൾ കുഞ്ചിത്തണ്ണിയിലെ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. പ്രദേശത്ത് മഴ പെയ്തു കഴിഞ്ഞതിന് പിന്നാലെ റോഡിലൂടെ വരികയായിരുന്ന ബസ് പെട്ടെന്ന് നിയന്ത്രണം വിടുകയായിരുന്നു. ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

സ്കൂൾബസ് നിയന്ത്രണംവിട്ട് മതിലിലും വൈദ്യുതി തൂണിലും ഇടിച്ചു: 16 വിദ്യാർഥികള്‍ക്ക് പരിക്ക്
M
MadhyamamSource Link
about 1 month ago