പെരുമ്പാവൂരിൽ നിലവിലെ എം.എൽ.എ എൽദോസ് കുന്നപ്പള്ളിയെ സ്ഥാനാർഥിയായി പരിഗണിക്കുന്നില്ല എന്ന കോൺഗ്രസ് ദേശീയ നേതൃത്വത്തിന്‍റെ തീരുമാനത്തിനു പിന്നാലെ പ്രതികരണവുമായി എൽദോസ്. സിറ്റിങ്ങ് എം.എൽ.എമാരിൽ 20ൽ 19പേർക്കും സീറ്റ് നൽകിയതിനാൽ തന്നെയും പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും തനിക്ക് സീറ്റ് വേണമെന്നും എൽദോസ് കുന്നപ്പള്ളി പ്രതികരിച്ചു. ഇതേസമയം, പെരുമ്പാവൂരിലെ കോൺഗ്രസ് പ്രാദേശിക നേതൃത്വം എൽദോസ് തന്നെ സ്ഥാനാർഥിയാകണമെന്ന് ആവശ്വപ്പെട്ട് പ്രതിഷേധ പ്രകടനം നടത്തി. പരമാവധി നേതൃത്വത്തെ സമ്മർധത്തിലാക്കിക്കൊണ്ട് വീണ്ടും മത്സരിക്കുക എന്നതാണ് എൽദോസ് കുന്നപ്പള്ളി ലക്ഷ്യമിടുന്നത്. സ്ഥാനത്തെക്കാൾ വലുത് മാനമാണെന്നും, പാർട്ടി തനിക്ക് സീറ്റ് നൽകുമെന്നുമാണ് എൽദോസ് പ്രതികരിച്ചത്. നിലവിലുള്ള സിറ്റിങ്ങ് സീറ്റിൽ തന്നെ മത്സരിക്കാൻ അവസരം നൽകണമെന്നാണ് ആഗ്രഹിക്കുന്നത്. സീറ്റ് കിട്ടിയാൽ വലിയ ഭൂരുപക്ഷത്തോടെ വിജയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ദില്ലിയിലെത്തി നേതൃത്വത്തെ കാര്യങ്ങളെല്ലാം പറഞ്ഞ് ബോധ്യപ്പെടുത്തിയതായും പറഞ്ഞു. എൽദോസ് കുന്നപ്പിള്ളിക്കെതിരെ ലൈംഗിക പീഡന കേസ് ഉള്ളതിനാൽ ഹൈക്കമാൻഡ് സ്ഥാനാർഥിത്വം തടഞ്ഞുവെച്ചിരിക്കുകയാണ് എന്നാണ് റിപ്പോർട്ട്. ഈ മാസം 26ന് എൽദോസ് കുന്നപ്പിള്ളിക്ക് എതിരായ കേസ് വീണ്ടും കോടതിക്ക് മുമ്പിൽ എത്തുകയാണ്. ഈ സാഹചര്യത്തിലാണ് എൽദോസിനെ മത്സരിപ്പിക്കേണ്ട എന്ന തീരുമാനത്തിൽ ഹൈക്കമാൻഡ് എത്തിയത്.

സ്ഥാനത്തെക്കാൾ വലുത് മാനം; ഡിസിസി പ്രസിഡന്‍റാകണ്ട, സ്ഥാനാർഥിത്വം വേണമെന്ന് എൽദോസ് കുന്നപ്പള്ളി
M
MadhyamamSource Link
about 2 months ago