ന്യൂഡൽഹി: സ്ഥാനാർഥി പട്ടികയുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് ക്ഷുഭിതനായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചാൽ 24 മണിക്കൂറിനകം സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്ന് വി.ഡി. സതീശൻ മുമ്പ് പറഞ്ഞിരുന്നു. 24 മണിക്കൂർ പിന്നിട്ട വേളയിൽ മാധ്യമ പ്രവർത്തകർ ചോദ്യങ്ങൾ ഉന്നയിച്ചപ്പോഴാണ് പ്രതിപക്ഷ നേതാവ് പൊട്ടിത്തെറിച്ചത്. തെറ്റായ വാർത്തകൾ നൽകി നിങ്ങളുടെ വിശ്വാസ്യത കളയരുതെന്ന് അദ്ദേഹം പ്രതികരിച്ചു. ഡൽഹിയിൽ ഹൈകമാഡന്റുമായുള്ള ചർച്ചകൾക്കിടയിലായിരുന്നു സതീശനോ ഈ കാര്യം ചോദിച്ചത്. സ്ഥാനാർഥി പ്രഖ്യാപനം 24 മണിക്കൂറിനുള്ളിൽ നടത്തുമെന്ന കോൺഗ്രസിന്റെ അവകാശവാദം വെറുതെയായി. ഇപ്പോഴും ഡൽഹിയിൽ ചർച്ചകൾ തുടരുകയാണ്. എം.പിമാരുടെ മത്സരവുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനമെടുക്കാനും കോൺഗ്രസിന് ഇതുവരെയായിട്ടില്ല. അതേസമയം, ഇന്ന് പട്ടികയുണ്ടാകില്ലെന്നാണ് കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് പ്രതികരിച്ചു. പട്ടിക നാളെയാക്കുമെന്നും അദ്ദേഹം സൂചന നൽകി. സ്ഥാനാർഥി നിർണയത്തിൽ തർക്കങ്ങളില്ലെന്നും നാളെ യോഗം ചേർന്ന് അന്തിമ തീരുമാനമുണ്ടാകുമെന്നും നേതാക്കൾ വ്യക്തമാക്കി. ഡൽഹിയിൽ എത്തിയ കോൺഗ്രസ് നേതാക്കൾ രാഹുൽ ഗാന്ധിയായും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുനൻ ഖർഗെയുമായും കൂടിക്കാഴ്ച നടത്തി. നാളെ ചേരുന്ന തെരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷം ആദ്യഘട്ട പട്ടിക പ്രഖ്യാപിക്കാനാണ് ധാരണ. ആദ്യഘട്ടത്തിൽ 60 സ്ഥാനാർഥികളുടെ പട്ടികയുണ്ടാക്കുമെന്നാണ് സൂചന. കെ. സുധാകരൻ നാളെ ഡൽഹിയിൽ എത്തി ഹൈകമാഡന്റുമായി കൂടിക്കാഴ്ച നടത്തും.

സ്ഥാനാർഥി പട്ടിക ഇന്നില്ല: മാധ്യമങ്ങളോട് ക്ഷുഭിതനായി വി.ഡി സതീശൻ
M
MadhyamamSource Link
about 2 months ago