കുവൈത്ത് സിറ്റി: മേഖലയിലെ സംഘർഷ പശ്ചാത്തലത്തിൽ വിവിധ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുമായി സഥിതിഗതികൾ വിലയിരുത്തി കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹ്. ജോർഡൻ വിദേശകാര്യ മന്ത്രി അയ്മാൻ അൽ സഫാദിയുമായി ഫോൺ സംഭാഷണം നടത്തിയ ശൈഖ് ജറാഹ് ഇറാൻ ആക്രമണത്തിന്റെ ഫലമായുണ്ടാകുന്ന സൈനിക സംഘർഷത്തെക്കുറിച്ചും പ്രാദേശികമായും അന്തർദേശീയമായും അപകടകരമായ പ്രത്യാഘാതങ്ങളെക്കുറിച്ചും ചർച്ച ചെയ്തു. സംഘർഷം നിയന്ത്രിക്കുന്നതിനും മേഖലയുടെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനുമുള്ള ശ്രമങ്ങൾ ശക്തമാക്കേണ്ടതിന്റെ പ്രാധാന്യം ഇരുവരും സൂചിപ്പിച്ചു. സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ അൽ സൗദുമായും ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹ് ഫോണിൽ സംസാരിച്ചു. ഇറാൻ ആക്രമണത്തിന്റെ ഫലമായി മേഖലയിൽ വർധിച്ചുവരുന്ന സൈനിക സംഘർഷങ്ങളെക്കുറിച്ചും പ്രാദേശിക, അന്താരാഷ്ട്ര സുരക്ഷയിലും സ്ഥിരതയിലും സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു. ഒമാൻ വിദേശകാര്യ മന്ത്രി ബദർ അൽ ബുസൈദിയുമായി ഫോണിൽ സംസാരിച്ച ശൈഖ് ജറാഹ് സമാന കാര്യങ്ങൾ പങ്കുവെച്ചു. ബഹ്‌റൈൻ വിദേശകാര്യ മന്ത്രി അബ്ദുൽ ലത്തീഫ് അൽ സയാനിയുമായും ചർച്ച ചെയ്തു.

സ്ഥിതിഗതികൾ വിലയിരുത്തി വിദേശകാര്യമന്ത്രിമാർ
M
MadhyamamSource Link
about 2 months ago