Posted On date_range 18 March 2026 12:57 PM IST Updated On date_range 18 March 2026 12:57 PM IST സ്നേഹാലയം പ്രവാസി അസോസിയേഷൻ ഇഫ്താർ സംഗമം text_fields bookmark_border camera_alt സ്നേഹാലയം പ്രവാസി അസോസിയേഷൻ ഇഫ്താർ സംഗമത്തിൽനിന്ന് കുവൈത്ത് സിറ്റി: സ്നേഹാലയം പ്രവാസി അസോസിയേഷൻ കുവൈത്ത് ഇഫ്ത്താർ സംഗമം അബ്ബാസിയ യൂനൈറ്റെഡ് ഇന്ത്യൻ സ്കൂളിൽ നടന്നു. സംഗമത്തിൽ സ്നേഹാലയം പ്രസിഡന്റ് നജ്മുദ്ധീൻ അധ്യക്ഷത വഹിച്ചു. അബ്ദുൽ റഷീദ് മുസ്ലലിയാർ മീനാട് മുഖ്യ പ്രഭാഷണം നടത്തി. മനോജ് മാവേലിക്കര, സെന്റ് ജോൺസ് മാർത്തോമാ പാരിഷ് കുവൈത്ത് റവറൻഡ് ബിനു അബ്രഹാം എന്നിവർ ആശംസകൾ നേർന്നു. കുവൈത്തിലെ സാമൂഹിക സാംസ്കാരിക മേഖലകളിൽ പ്രവർത്തിക്കുന്നവരും,വിവിധ സംഘടന ഭാരവാഹികളും പങ്കെടുത്തു. സ്നേഹാലയം പ്രവാസി അസോസിയേഷൻ ഭാരവാഹികളും, പ്രവർത്തകരും നേതൃത്വം നൽകി. സ്നേഹാലയം സെക്രട്ടറി അൻസാർ സ്വാഗതവും രക്ഷധികാരി അഷ്‌റഫ് നന്ദിയും പറഞ്ഞു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Snehalyam Pravasi Association Iftar Gathering

സ്നേഹാലയം പ്രവാസി അസോസിയേഷൻ ഇഫ്താർ സംഗമം
M
MadhyamamSource Link
about 2 months ago