ദമ്മാം: 'ഒരുമിക്കാം ഒത്തുകൂടാം' എന്ന ലക്ഷ്യവുമായി തൃശൂർ ജില്ലാ സൗഹൃദവേദി ദമ്മാം റോസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഇഫ്താർ വിരുന്ന് സ്നേഹസംഗമമായി മാറി. സംഘടനയിലെ അംഗങ്ങൾക്ക് പുറമെ കിഴക്കൻ പ്രവിശ്യയിലെ സാമൂഹ്യ-സാംസ്കാരിക മേഖലകളിലെ പ്രമുഖരും ചടങ്ങിൽ സംബന്ധിച്ചു. പ്രസിഡന്റ് ബഷീർ വാടനപ്പള്ളി അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രമുഖ മാധ്യമപ്രവർത്തകൻ സാജിദ് ആറാട്ടുപുഴ റമദാൻ സന്ദേശം നൽകി. മനുഷ്യനെ പരിഷ്കരിച്ചെടുക്കാനാണ് വ്രതം നിഷ്കർഷിച്ചിട്ടുള്ളതെന്നും, ആ ലക്ഷ്യം പൂർത്തിയായാൽ സമൂഹത്തിലെ അശാന്തികൾക്ക് പരിഹാരമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സംഘടന കഴിഞ്ഞ 15 വർഷങ്ങളായി നടത്തിവരുന്ന കലാ-സാംസ്കാരിക-ജീവകാരുണ്യ പ്രവർത്തനങ്ങളെക്കുറിച്ച് ശശികുമാർ മുള്ളൂർക്കര വിശദീകരിച്ചു. ചടങ്ങിൽ ഷാജി അമ്പലത്ത് സ്വാഗതവും ഖയ്സ് റഷീദ് നന്ദിയും പറഞ്ഞു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register

സ്നേഹസംഗമമായി തൃശൂർ ജില്ല സൗഹൃദവേദി ദമ്മാം ഇഫ്താർ വിരുന്ന്
M
MadhyamamSource Link
about 2 months ago