സ്പാനിഷ് ലാ ലിഗ; വിജയക്കുതിപ്പിൽ ബാഴ്സ

സ്പാനിഷ് ലാ ലിഗ; വിജയക്കുതിപ്പിൽ ബാഴ്സ

M
MadhyamamSource Link
Posted On date_range 16 March 2026 11:05 PM IST Updated On date_range 16 March 2026 11:05 PM IST സ്പാനിഷ് ലാ ലിഗ; വിജയക്കുതിപ്പിൽ ബാഴ്സ text_fields bookmark_border camera_alt  ഹാട്രിക് ഗോളടിച്ച റഫീഞ്ഞ ബാർസലോണ: സ്പാനിഷ് ലീഗിൽ റഫീഞ്ഞയുടെ ഹാട്രിക് ഗോളിൽ വിജയക്കുതിപ്പ് തുടർന്ന് ബാഴ്സലോണ. രണ്ടിനെതിരെ അഞ്ച് ഗോളുകൾക്ക് സെവിയ്യയെ പരാജയപ്പെടുത്തിയ ബാഴ്സയുടെ തുടർച്ചയായ നാലാം ജയമാണിത്. പെനാൽറ്റി സ്പോട്ടിൽനിന്നുള്ള രണ്ട് ഗോൾ ഉൾപ്പെടെയാണ് റഫീഞ്ഞ ഹാട്രിക് സ്വന്തമാക്കിയത്. ഇതോടെ റയൽ മഡ്രിഡിനെതിരെ നാല് പോയന്റ് ലീഡ് തിരിച്ചുപിടിക്കാനും ടീമിനായി. ബുധനാഴ്ച ചാമ്പ്യൻസ് ലീഗിൽ രണ്ടാംപാദ മത്സരത്തിൽ ന്യൂകാസിലിനെ നേരിടാനൊരുങ്ങുന്ന ബാർസക്ക് ആത്മവിശ്വാസം കൂട്ടുന്നതായി ഈ വിജയം. ആദ്യപാദത്തിൽ ന്യൂകാസിലിനെതിരെ 1-1 സമനിലയായിരുന്നു ഫലം. ശനിയാഴ്ച എൽഷെക്കെതിരെ 4-1 വിജയംനേടിയ റയൽ മഡ്രിഡ് ബാഴ്സയുടെ ലീഡ് ഒരു പോയന്റായി കുറച്ചിരുന്നു. അടുത്തദിവസം തന്നെ ലീഡ് ഉയർത്താൻ ബാർസക്കായി. മറ്റ് മത്സരങ്ങളിൽ മയ്യോർക്ക എസ്പാന്യോളിനെ പരാജയപ്പെടുത്തി. റയൽ ബെറ്റിസും സെൽറ്റ വീഗോയും സമനിലയിൽ പിരിഞ്ഞു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  Spanish League; Barcelona on the verge of victory

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സ്പാനിഷ് ലാ ലിഗ; വിജയക്കുതിപ്പിൽ ബാഴ്സ — Madhyamam | Boolok… | Boolokam