ഇരിട്ടി: സ്വർണക്കൊള്ളയിൽ നാറിയ എൽ.ഡി.എഫ് ഭരണം കേരളത്തിൽ അവസാനിപ്പിക്കണമെന്ന് കെ. സുധാകരൻ എം.പി. പേരാവൂർ നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. സണ്ണി ജോസഫിന്റെ സ്ഥാനാർഥി പര്യടനം ആദ്യ ദിവസ സമാപനം കരിക്കോട്ടക്കരിയിൽ ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമസ്ത മേഖലയിലും അഴിമതിയിൽ മുങ്ങിയ എൽ.ഡി.എഫ് ഭരണം കേരളത്തിന്റെ മണ്ണിൽ തുടരാൻ പാടില്ലെന്ന് അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് അയ്യൻകുന്ന് മണ്ഡലം ചെയർമാൻ മൊയ്തീൻ മുല്ലപ്പള്ളി അധ്യക്ഷത വഹിച്ചു. കർണാടക ഐ.ടി മന്ത്രി ബസുക രാജ്, സണ്ണി ജോസഫ്, ഇബ്രാഹിം മുണ്ടേരി, പി.കെ. ജനാർദനൻ, ജയ്സൺ കാരക്കാട്, ബെന്നി തോമസ്, വി.ടി. തോമസ്, ഷാജു യോമസ്, പി.എ. നസീർ, ജൂബിലി ചാക്കോ, പി.എ. നസീർ, മനോജ് എം. കണ്ടതിൽ, ജെയിംസ് ടി. മാത്യു, മിനി വിശ്വനാഥൻ എന്നിവർ സംസാരിച്ചു. അയ്യൻകുന്ന് പഞ്ചായത്തിലെ തുടിമരത്ത് ആരംഭിച്ച പര്യടന പരിപാടി നിയോജകമണ്ഡലം ചെയർമാൻ ഇബ്രാഹിം മുണ്ടേരി ഉദ്ഘാടനം ചെയ്തു. തുടർന്ന് തുടിമരം, വാണിയപ്പാറ, ചരൾ, കച്ചേരിക്കടവ്, പാലത്തുംകടവ്, മുടിക്കയം, മുടയിരഞ്ഞി, അങ്ങാടിക്കടവ്, ഉരുപ്പുംകുറ്റി, ഇന്തുംകരി, വാളത്തോട്, എടപ്പുഴ, കൊട്ടുകപ്പാറ നോർത്ത്, മുണ്ടയാംപറമ്പ്, ആനപ്പന്തി, സെന്റ് ജൂഡ് നഗർ തുടങ്ങിയ സ്ഥലങ്ങളിലൂടെയും പര്യടനം നടത്തിയാണ് കരിക്കോട്ടക്കരിയിൽ സമാപിച്ചത്. അയ്യൻകുന്ന് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബൈക്ക് റാലിയും വാഹന റാലിയും സംഘടിപ്പിച്ചു.

സ്വർണക്കൊള്ളയിൽ നാറിയ എൽ.ഡി.എഫ് ഭരണം അവസാനിപ്പിക്കണം -കെ. സുധാകരൻ എം.പി
M
MadhyamamSource Link
about 1 month ago