സ്വർണവില ഇന്ന് മൂന്നാംതവണയും കുറഞ്ഞു; ഒന്നര മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്

സ്വർണവില ഇന്ന് മൂന്നാംതവണയും കുറഞ്ഞു; ഒന്നര മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്

M
MadhyamamSource Link
കൊച്ചി: സ്വർണവില ഇന്ന് മൂന്നാം തവണയും കുറഞ്ഞു. രാവിലെയും ഉച്ചക്കും വൈകീട്ടുമായി പവന് 5,240 രൂപയാണ് ഇന്ന് കുറഞ്ഞത്. ഗ്രാമിന് 655 രൂപ കുറഞ്ഞു. ഇതോടെ ഗ്രാമിന് 13,775 രൂപയും പവന് 1,10,200 രൂപയുമായി. ഒന്നര മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഗ്രാമിന് രാവിലെ 255 രൂപയും ഉച്ചക്ക് 250 രൂപയും വൈകീട്ട് 150 രൂപയുമാണ് കുറഞ്ഞത്. ഇന്നലെ വിപണിയിൽ രണ്ടുതവണ മാറ്റമുണ്ടായിരുന്നു. രാവിലെ പവന് 240 രൂപ കുറഞ്ഞ് 1,16,320 രൂപയായി. ഉച്ചക്ക് ശേഷവും പവന് 240 രൂപ കുറഞ്ഞതോടെ വില 1,15,440 രൂപയിലേക്ക് താഴ്ന്നു. ജനുവരി 29നാണ് സംസ്ഥാനത്ത് സ്വർണത്തിന് ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. ഗ്രാമിന് 16395 രൂപയും പവന് 1,31,160 രൂപയുമായിരുന്നു അന്ന്. പിന്നീട് കുറഞ്ഞും ഏറിയും വിപണിയിൽ ചാഞ്ചാട്ടം തുടർന്നു. ഇറാനുനേരെ ഇസ്രായേൽ- യു.എസ് സംയുക്ത ആക്രമണം തുടങ്ങിയപ്പോൾ സ്വർണവില കുതിച്ചുയർന്നിരുന്നു. മാർച്ചിലെ സ്വർണവില 1. 126920 (Highest of Month) 2. 1,24,520 (രാവിലെ)1,25,040 (ഉച്ച) 3. 1,24,6803. 122920 4. 1,20,640 5. 1,19,9201,19,440 6. 1,18,880 (രാവിലെ)1,18,160(ഉച്ചക്ക് ശേഷം Lowest of Month)) 7. 1,20,000 8. 1,20,000 9. 1,18,560 10. 1,19,080 11. 119760 11. 119320 12. 118960 13. 1,18,240 13. 117840 14. 117080 15. 117080 16. 116720 (Morning) 16. 1,15,440 (after noon) ​17. 116320 17. 115920 (Evening) 18. 1,15,680 18. 1,15440 (Evening) 19. 1,13,400 19. 1,11,400 (Evening) 19. 110200(Lowest of Month)

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സ്വർണവില ഇന്ന് മൂന്നാംതവണയും കുറഞ്ഞു; ഒന്നര മാസത്തെ ഏറ്റവും… | Boolokam