Posted On date_range 23 March 2026 1:54 PM IST Updated On date_range 23 March 2026 1:54 PM IST സ്വർണവില ഇന്ന് രണ്ടാമതും കുത്തനെ ഇടിഞ്ഞു; പവന് ലക്ഷത്തിന് താഴെ text_fields bookmark_border കൊച്ചി: സ്വർണവില ഇന്ന് ഉച്ചക്കും കുത്തനെ ഇടിഞ്ഞു. ഇസ്രായേൽ, യു.എസ്, ഇറാൻ യുദ്ധ പശ്ചാത്തലത്തിൽ ഏറെ നാളായി ഇടിഞ്ഞുകൊണ്ടിരിക്കുന്ന സ്വർണവില ഇന്ന് (23.03.2026) രണ്ടുതവണയായി 7,560 രൂപയാണ് പവന് കുറഞ്ഞത്. ഇതോടെ പവന് 99,480 രൂപയായി. ഗ്രാമിന് 945 രൂപ കുറഞ്ഞ് 12,435 രൂപയായി. ഇന്ന് രാവിലെ പവന് ഒറ്റയടിക്ക് 4,360 രൂപയും ഗ്രാമിന് 545 രൂപയുമാണ് കുറഞ്ഞത്. ശനിയാഴ്ച ഗ്രാമിന് 275 രൂപയും പവന് 2200 രൂപയും കുറഞ്ഞിരുന്നു. യഥാക്രമം 13,380 രൂപയും 1,07,040 രൂപയുമായിരുന്നു വില. വ്യാഴാഴ്ച സ്വർണവിലയിൽ മൂന്നു തവണ മാറ്റമുണ്ടായി. രാവിലെയും ഉച്ചക്കും വൈകീട്ടുമായി പവന് 5,240 രൂപയാണ് കുറഞ്ഞത്. ആഗോളവിപണിയിൽ സ്വർണവില കുത്തനെ ഇടിയുകയാണ്. സ്പോട്ട് ഗോൾഡ് ട്രോയ് ഔൺസിന് 278.84 ഡോളർ കുറഞ്ഞ് 4,212.91 ഡോളറായി. 6.21 ശതമാനമാണ് കുറഞ്ഞത്. ജനുവരി 29നാണ് സംസ്ഥാനത്ത് സ്വർണത്തിന് ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. ഗ്രാമിന് 16395 രൂപയും പവന് 1,31,160 രൂപയുമായിരുന്നു അന്ന്. പിന്നീട് കുറഞ്ഞും ഏറിയും വിപണിയിൽ ചാഞ്ചാട്ടം തുടർന്നു. മാർച്ചിലെ സ്വർണവില 1. 126920 (Highest of Month) 2. 1,24,520 (രാവിലെ)1,25,040 (ഉച്ച) 3. 1,24,6803. 122920 4. 1,20,640 5. 1,19,9201,19,440 6. 1,18,880 (രാവിലെ)1,18,160(ഉച്ചക്ക് ശേഷം) 7. 1,20,000 8. 1,20,000 9. 1,18,560 10. 1,19,080 11. 119760 11. 119320 12. 118960 13. 1,18,240 13. 117840 14. 117080 15. 117080 16. 116720 (Morning) 16. 1,15,440 (after noon) 17. 116320 17. 115920 (Evening) 18. 1,15,680 18. 1,15440 (Evening) 19. 1,13,400 19. 1,11,400 (Evening) 19. 110200 20. 1,10,680 21. 1,07,040 22. 1,07,040 23. 1,02,680 23. 99,480 (Lowest of Month) Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - kerala gold rate

സ്വർണവില ഇന്ന് രണ്ടാമതും കുത്തനെ ഇടിഞ്ഞു; പവന് ലക്ഷത്തിന് താഴെ
M
MadhyamamSource Link
about 2 months ago