കൊച്ചി: പശ്ചിമേഷ്യൻ യുദ്ധവും അസംസ്കൃത എണ്ണവിലയിലെ കുതിപ്പും അനിശ്ചിതത്വത്തിലാക്കിയ വിപണിയിൽ സ്വർണവില ഇന്ന് വീണ്ടുമിടിഞ്ഞു. സംസ്ഥാനത്ത് ഉച്ചക്ക് ശേഷം ഗ്രാമിന് 250 രൂപയും പവന് 2000 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 13,925 രൂപയും പവന് 1,11,400 രൂപയുമായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. രാവിലെ ഗ്രാമിന് 255 രൂപയും പവന് 2040 രൂപയും കുറഞ്ഞിരുന്നു. ഇതോടെ ഇന്ന് മാത്രം കുറഞ്ഞത് 4040 രൂപയാണ്. ഇന്നലെയും വിപണിയിൽ രണ്ടുതവണയാണ് മാറ്റമുണ്ടായിരുന്നു. രാവിലെ പവന് 240 രൂപ കുറഞ്ഞ് 1,16,320 രൂപയായി. ഉച്ചക്ക് ശേഷവും പവന് 240 രൂപ കുറഞ്ഞതോടെ വില 1,15,440 രൂപയിലേക്ക് താഴ്ന്നു. ജനുവരി 29നാണ് സംസ്ഥാനത്ത് സ്വർണത്തിന് ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. ഗ്രാമിന് 16395 രൂപയും പവന് 1,31,160 രൂപയുമായിരുന്നു അന്ന്. പിന്നീട് കുറഞ്ഞും ഏറിയും വിപണിയിൽ ചാഞ്ചാട്ടം തുടർന്നു. ഇറാനുനേരെ ഇസ്രായേൽ- യു.എസ് സംയുക്ത ആക്രമണം തുടങ്ങിയപ്പോൾ സ്വർണവില കുതിച്ചുയർന്നിരുന്നു. ആഗോള വിപണിയിൽ ട്രോയ് ഔൺസിന് 5000 ഡോളറിന് താഴെയാണ് വില. 10.84 ഡോളർ കുറഞ്ഞ് 4,991.73 ഡോളറിലാണ് നിലവിലെ വ്യാപാരം. 0.22 ശതമാനമാണ് ഇടിവ്. മാർച്ചിലെ സ്വർണവില 1. 126920 (Highest of Month) 2. 1,24,520 (രാവിലെ) 1,25,040 (ഉച്ച) 3. 1,24,680 3. 122920 4. 1,20,640 5. 1,19,920 1,19,440 6. 1,18,880 (രാവിലെ) 1,18,160(ഉച്ചക്ക് ശേഷം Lowest of Month)) 7. 1,20,000 8. 1,20,000 9. 1,18,560 10. 1,19,080 11 119760 11 119320 12 118960 13 1,18,240 13 117840 14- 117080 15- 117080 16- 116720 (Morning) 16 1,15,440 (after noon) 17 116320 17 115920 (Evening) 18 1,15,680 18 1,15440 (Evening) 19 1,13,400 19 1,11,400 (Evening)(Lowest of Month) ഫെബ്രുവരിയിലെ സ്വർണവില 1. 1,17,760 രൂപ 2. 1,11,120 രൂപ (Morning), 1,07,920 രൂപ (Lowest of Month) (Afternoon), 1,09,920 രൂപ (Evening), 1,12,320 രൂപ (Evening) 3. 1,11,280 രൂപ (Morning), 1,12,880 രൂപ (Noon) 4. 1,17,720 രൂപ (Morning), 1,16,920 രൂപ (Evening) 5. 1,13,240 രൂപ 6. 1,11,720 രൂപ 7. 1,14,840 രൂപ 8. 1,14,840 രൂപ 9. 1,16,480 രൂപ (Morning) 1,15,800 രൂപ (Evening) 10. 1,15,800 രൂപ (Morning) 1,16,440 രൂപ (Evening) 11. 116,240 രൂപ (രാവിലെ), 117040 രൂപ (വൈകുന്നേരം) 12. 1,16,160 രൂപ 13. 1,14,240 രൂപ 14. 1,15,680 രൂപ 16. 1,14,720 രൂപ 17. 1,13,600 (Morning) 1,13,080 (evening) 18. 1,13,080 രൂപ 19. 1,14,760 രൂപ, 115320 രൂപ (വൈകുന്നേരം) 20. 1,14,520 രൂപ, 115400 രൂപ (വൈകുന്നേരം) 21. 1,16,800 രൂപ 22. 1,16,800 രൂപ 23. 1,18,320 രൂപ 24. 1,18,640 രൂപ 25. 1,18,720 രൂപ 26. 1,18,560 (Morning) 1,18,080 (evening) 27. 1,18,480 28. 1,20,800

സ്വർണവില വീണ്ടുമിടിഞ്ഞു; ഇന്ന് മാത്രം കുറഞ്ഞത് 4040 രൂപ
M
MadhyamamSource Link
about 2 months ago