ദോഹ: രാജ്യത്തെ സ്വകാര്യ സ്കൂളുകൾക്ക് ഇന്നും നാളെയും (ബുധൻ, വ്യാഴം)അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ -ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. അതേസമയം, സർക്കാർ സ്കൂളുകളിൽ രണ്ടാം സെമസ്റ്റർ മിഡ്-ടേം പരീക്ഷകൾക്ക് ശേഷമുള്ള അവധി എപ്രിൽ 22, 23 തീയതികളിലേക്ക് മാറ്റിയതായും മന്ത്രാലയം വ്യക്തമാക്കി. അധ്യയന വർഷ കലണ്ടറിൽ മാറ്റമുണ്ടായ സാഹചര്യത്തിലാണ് നടപടി. എല്ലാ പരീക്ഷകളും പൂർത്തിയാക്കിയ ശേഷമായിരിക്കും സർക്കാർ സ്കൂൾ വിദ്യാർഥികൾക്ക് അവധി ലഭിക്കുക.വിദ്യാഭ്യാസ പ്രക്രിയയുടെ സുഗമമായ നടത്തിപ്പും വിദ്യാർഥികളുടെ താൽപര്യവും മുൻനിർത്തിയാണ് അവധി ദിനങ്ങളിൽ മാറ്റം വരുത്തിയതെന്ന് മന്ത്രാലയം വ്യക്തമാക്കി.

സ്വകാര്യ സ്കൂളുകൾക്ക് ഇന്നും നാളെയും അവധി
M
MadhyamamSource Link
about 1 month ago