Posted On date_range 20 April 2026 12:38 PM IST Updated On date_range 20 April 2026 12:38 PM IST സ്‌കൂളുകൾ തുറന്നു; സന്ദർശനം നടത്തി വിദ്യാഭ്യാസ മന്ത്രി text_fields bookmark_border camera_alt സ്കൂളിൽ സന്ദർശനത്തിനെത്തിയ വിദ്യാഭ്യാസ മന്ത്രി അധ്യാപകരോട് വിവരങ്ങൾ ചോദിച്ചറിയുന്നു മനാമ: രാജ്യത്തെ സർക്കാർ സ്‌കൂളുകളിൽ നേരിട്ടുള്ള ക്ലാസുകൾ പുനരാരംഭിച്ച സാഹചര്യത്തിൽ വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിൻ മുബാറക് ജുമുഅ വിവിധ സ്‌കൂളുകളിൽ സന്ദർശനം നടത്തി. മന്ത്രാലയത്തിന്റെ നയമനുസരിച്ച് ഓഫ് ലൈൻ ക്ലാസുകൾക്കൊപ്പം തന്നെ ഓൺലൈൻ പഠന സൗകര്യങ്ങളും നിലവിൽ തുടരുന്നുണ്ട്. സ്‌കൂളുകളിലെത്തിയ മന്ത്രി വിദ്യാർത്ഥികൾ, അധ്യാപകർ, ഭരണവിഭാഗം ജീവനക്കാർ എന്നിവരുമായി സംവദിച്ചു. ക്ലാസ്റൂം പഠനത്തിന് പുറമെ, പ്രത്യേക ബ്രോഡ്കാസ്റ്റ് സെന്ററുകൾ വഴി നടക്കുന്ന ഓൺലൈൻ പഠനത്തിന്റെ പുരോഗതിയും അദ്ദേഹം വിലയിരുത്തി. അംഗീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി മികച്ച ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കാൻ പ്രയത്നിക്കുന്ന വിദ്യാഭ്യാസ മേഖലയിലെ ജീവനക്കാരെ മന്ത്രി അഭിനന്ദിച്ചു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Schools reopen; Education Minister visits

സ്‌കൂളുകൾ തുറന്നു; സന്ദർശനം നടത്തി വിദ്യാഭ്യാസ മന്ത്രി
M
MadhyamamSource Link
20 days ago