Posted On date_range 28 March 2026 11:25 PM IST Updated On date_range 28 March 2026 11:25 PM IST സൗജന്യയാത്ര കാമ്പയിനുമായി യു.ഡി.എഫ്; ബസ് കമീഷന് പിടിച്ചെടുത്തു text_fields bookmark_border camera_alt യു.ഡി.എഫ് സ്ഥാനാർഥി രമ്യ ഹരിദാസ് പ്രചാരണ ബസിൽ ചിറയിൻകീഴ്: സൗജന്യയാത്ര കാമ്പയിനുമായി യു.ഡി.എഫ് നിരത്തിലിറക്കിയ ബസ് തെരഞ്ഞെടുപ്പ് കമീഷന് പിടിച്ചെടുത്തു. രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ച, കെ.എസ്.ആർ.ടി.സി ബസില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്രയായ ഇന്ദിര ഗ്യാരന്റിയുടെ പ്രചരണാർഥമാണ് ബസ് നിരത്തിലിറക്കിയത്. ചിറയിൻകീഴ്-കോരാണി റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിലാണ് കാമ്പയിൻ നടത്തിയത്. ബസിന് മുന്നിൽ ഇന്ദിരാ ഗ്യാരന്റി എന്ന ബോർഡ് സ്ഥാപിച്ചു. ഇരുവശത്തും പ്രചാരണ സ്റ്റിക്കറുകൾ ഒട്ടിച്ചു. ബസിന്റെ ഉൾവശവും അലങ്കരിച്ചു. രാവിലെ മുതൽ സൗജന്യ സർവിസ് നടത്തുകയായിരുന്നു. രാവിലെ 11ന് യു.ഡി.എഫ് സ്ഥാനാർഥി രമ്യ ഹരിദാസും നേതാക്കളും ബസിൽ യാത്ര ചെയ്തു. ബസ് കോരാണിയിൽ എത്തിയപ്പോൾ തെരഞ്ഞെടുപ്പ് കമീഷൻ സ്ക്വാഡ് തടയുകയും പിടിച്ചെടുക്കുകയും ചെയ്തു. സൗജന്യ യാത്ര ഒരുക്കിയത് പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമാണെന്ന പരാതിയെത്തുടര്‍ന്നാണ് നടപടി. അനധികൃത പ്രചാരണത്തിനെതിരെയും നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - UDF bus seized election commission with free travel campaign

സൗജന്യയാത്ര കാമ്പയിനുമായി യു.ഡി.എഫ്; ബസ് കമീഷന് പിടിച്ചെടുത്തു
M
MadhyamamSource Link
about 1 month ago