സൗദി അറേബ്യയിൽ കണ്ടെയ്‌നർ ട്രെയിൻ സർവീസുകൾ വ്യാപിപ്പിക്കുന്നു: ഗതാഗത അതോറിറ്റി അനുമതി നൽകി

സൗദി അറേബ്യയിൽ കണ്ടെയ്‌നർ ട്രെയിൻ സർവീസുകൾ വ്യാപിപ്പിക്കുന്നു: ഗതാഗത അതോറിറ്റി അനുമതി നൽകി

M
MadhyamamSource Link
റിയാദ്: രാജ്യത്തെ തുറമുഖങ്ങളും ചരക്ക് നീക്ക കേന്ദ്രങ്ങളും തമ്മിലുള്ള ലോജിസ്​റ്റിക് ബന്ധം ശക്തമാക്കുന്നതി​െൻറ ഭാഗമായി, സൗദി അറേബ്യൻ റെയിൽവേയ്ക്ക് (സാർ) കൂടുതൽ സ്​റ്റേഷനുകളിലേക്ക് കണ്ടെയ്‌നർ ട്രെയിൻ സർവീസുകൾ നടത്താൻ ജനറൽ ട്രാൻസ്‌പോർട്ട് അതോറിറ്റി അനുമതി നൽകി. രാജ്യത്തെ വിവിധ മേഖലകൾക്കും അയൽരാജ്യങ്ങൾക്കും ഇടയിലുള്ള ചരക്ക് നീക്കം കൂടുതൽ സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സുപ്രധാന നീക്കം. മേഖലയിലെ വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾ കണക്കിലെടുത്ത് ലോജിസ്​റ്റിക് മേഖലയെ കൂടുതൽ കരുത്തുറ്റതാക്കാനും റെയിൽവേ ശൃംഖലയുടെ സജ്ജീകരണം വർദ്ധിപ്പിക്കാനുമുള്ള അതോറിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമാണിത്. സുരക്ഷയ്ക്കും കാര്യക്ഷമതയ്ക്കും ഉയർന്ന മുൻഗണന നൽകിക്കൊണ്ടായിരിക്കും ഈ വിപുലീകരണം നടപ്പാക്കുക. നിലവിൽ പ്രതിദിനം 2500-ലധികം സ്​റ്റാൻഡേർഡ് കണ്ടെയ്‌നറുകളാണ് റെയിൽവേ വഴി കൊണ്ടുപോകുന്നത്. പുതിയ അനുമതി ലഭിച്ചതോടെ ചരക്ക് നീക്കത്തി​െൻറ അളവ് വർദ്ധിപ്പിക്കാൻ സാധിക്കും. ഇത് ആഭ്യന്തര വിപണികളെയും ജി.സി.സി വിപണികളെയും ഒരുപോലെ പിന്തുണയ്ക്കുകയും ആഗോള വിതരണ ശൃംഖലയുടെ സ്ഥിരത ഉറപ്പാക്കാൻ സഹായിക്കുകയും ചെയ്യും.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സൗദി അറേബ്യയിൽ കണ്ടെയ്‌നർ ട്രെയിൻ സർവീസുകൾ വ്യാപിപ്പിക്കുന്… | Boolokam