സൗദി അറേബ്യയുടെ കിഴക്കും പടിഞ്ഞാറും ബന്ധിപ്പിക്കുന്ന റെയിൽവേ പദ്ധതി വരുന്നു; ഡിസൈൻ കരാർ സ്പാനിഷ് കമ്പനിക്ക്

സൗദി അറേബ്യയുടെ കിഴക്കും പടിഞ്ഞാറും ബന്ധിപ്പിക്കുന്ന റെയിൽവേ പദ്ധതി വരുന്നു; ഡിസൈൻ കരാർ സ്പാനിഷ് കമ്പനിക്ക്

റിയാദ്: സൗദി അറേബ്യയുടെ വികസന ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട റെയിൽവേ പദ്ധതിയായ ‘സൗദി ലാൻഡ്ബ്രിഡ്ജ്’ യാഥാർഥ്യത്തിലേക്ക് അടുക്കുന്നു. രാജ്യത്തി​െൻറ പടിഞ്ഞാറൻ മേഖലയിലുള്ള ജിദ്ദയെയും കിഴക്കൻ മേഖലയിലെ ദമ്മാം, ജുബൈൽ നഗരങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ ബൃഹദ് പദ്ധതിയുടെ ഡിസൈൻ കരാർ പ്രമുഖ സ്പാനിഷ് കൺസൾട്ടൻസി സ്ഥാപനമായ സെനർ സ്വന്തമാക്കി. പ്രമുഖ ബിസിനസ് മാഗസിനായ ‘മീഡ്’ ആണ് ഈ വിവരം പുറത്തുവിട്ടത്. ഏകദേശം 1,500 കിലോമീറ്റർ നീളത്തിൽ നിർമിക്കുന്ന ഈ റെയിൽ പാത സൗദി അറേബ്യയുടെ ചരക്ക് ഗതാഗത മേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും. സൗദി അറേബ്യൻ റെയിൽവേ (സാർ) 2025-ൽ ക്ഷണിച്ച ആഗോള ടെൻഡറിലൂടെയാണ് സ്പാനിഷ് കമ്പനിയായ സെനറിനെ തിരഞ്ഞെടുത്തത്. പദ്ധതിയുടെ പ്രാഥമികമായ രൂപരേഖ നേരത്തെ ഇറ്റാലിയൻ കമ്പനിയായ ഇറ്റാൽഫെർ തയ്യാറാക്കിയിരുന്നു. ഇപ്പോൾ നൽകിയിരിക്കുന്ന പുതിയ കരാറിലൂടെ പദ്ധതിയുടെ കൃത്യമായ എൻജിനീയറിങ്​ പ്ലാനുകളും വിശദമായ ഡിസൈനുകളും പൂർത്തിയാക്കി നിർമാണത്തിലേക്ക് കടക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. രാജ്യത്തെ പ്രധാന വ്യവസായ കേന്ദ്രങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതിലൂടെ ചരക്ക് നീക്കത്തിനുള്ള സമയം പകുതിയോളമായി കുറയ്ക്കാൻ ഈ റെയിൽവേ സഹായിക്കും. ഇത് രാജ്യത്തെ വ്യാപാര മേഖലയ്ക്ക് വലിയ ലാഭമുണ്ടാക്കുമെന്നാണ് കരുതപ്പെടുന്നത്. പദ്ധതിയുടെ നിർമാണം വേഗത്തിലാക്കുന്നതിനായി ഘട്ടം ഘട്ടമായുള്ള വികസന മാതൃകയാണ് സൗദി സ്വീകരിച്ചിരിക്കുന്നത്. ലോകത്തെ തന്നെ പ്രധാനപ്പെട്ട ചരക്ക് ഗതാഗത പാതകളിൽ ഒന്നായി മാറാൻ പോകുന്ന ഈ ലാൻഡ്ബ്രിഡ്ജ് പദ്ധതി മിഡിൽ ഈസ്​റ്റിലെ ഗതാഗത മേഖലയിൽ പുതിയൊരു വിപ്ലവത്തിന് തുടക്കമിടുമെന്നാണ് വിലയിരുത്തലുകൾ. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  Saudi Arabia Announces Railway Project Connecting East and West; Design Contract Awarded to Spanish Firm

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സൗദി അറേബ്യയുടെ കിഴക്കും പടിഞ്ഞാറും ബന്ധിപ്പിക്കുന്ന റെയിൽവ… | Boolokam