സൗദി കിരീടാവകാശി-മോദി ചർച്ച: ഹുർമൂസ് കടലിടുക്കി​െൻറ സുരക്ഷ ആവശ്യപ്പെട്ട്​ ഇരു നേതാക്കളും

സൗദി കിരീടാവകാശി-മോദി ചർച്ച: ഹുർമൂസ് കടലിടുക്കി​െൻറ സുരക്ഷ ആവശ്യപ്പെട്ട്​ ഇരു നേതാക്കളും

M
MadhyamamSource Link
റിയാദ്​: സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ നടത്തിയ ഫോൺ സംഭാഷണത്തിൽ, ഹുർമൂസ് കടലിടുക്കി​െൻറ സുരക്ഷയും കപ്പൽ പാതകളുടെ സ്വാതന്ത്ര്യവും പ്രധാന ചർച്ചാവിഷയമായി. മേഖലയിലെ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾ ആഗോള സമ്പദ്‌വ്യവസ്ഥയെയും സമുദ്ര സുരക്ഷയെയും എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ച് ഇരുനേതാക്കളും ഗൗരവമായ ആശങ്കകൾ പങ്കുവെച്ചു. സൗദിയുടെ പരമാധികാരത്തിന് ഭീഷണിയാകുന്ന ആക്രമണങ്ങളെ ശക്തമായി അപലപിച്ച പ്രധാനമന്ത്രി, ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെയുള്ള നീക്കങ്ങൾ അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി. അന്താരാഷ്​ട്ര വ്യാപാരത്തി​െൻറ നട്ടെല്ലായ കപ്പൽ പാതകൾ തടസ്സമില്ലാതെ തുറന്നുനൽകേണ്ടതി​െൻറയും സമുദ്ര സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കേണ്ടതി​െൻറയും അനിവാര്യതയിൽ ഇരുരാജ്യങ്ങളും ഒരേ നിലപാട് സ്വീകരിച്ചു. ഹുർമൂസ് കടലിടുക്ക് ഉൾപ്പെടെയുള്ള തന്ത്രപ്രധാനമായ പാതകൾ സുരക്ഷിതമായി നിലനിർത്തുന്നത് ലോകത്തി​െൻറ സ്ഥിരതയ്ക്ക് അത്യന്താപേക്ഷിതമാണെന്ന് സംഭാഷണത്തിൽ അടിവരയിട്ടു. ഇതിന് പുറമെ, സൗദിയിലെ ഇന്ത്യൻ സമൂഹത്തിന് രാജ്യം നൽകി വരുന്ന പിന്തുണയ്ക്ക് പ്രധാനമന്ത്രി നന്ദി അറിയിക്കുകയും ചെയ്തു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സൗദി കിരീടാവകാശി-മോദി ചർച്ച: ഹുർമൂസ് കടലിടുക്കി​െൻറ സുരക്ഷ… | Boolokam