സൗദിയുടെ വിവിധ നഗരങ്ങളിൽ ഇന്ത്യൻ കോൺസുലേറ്റ് സംഘം സന്ദർശനം നടത്തുന്നു

സൗദിയുടെ വിവിധ നഗരങ്ങളിൽ ഇന്ത്യൻ കോൺസുലേറ്റ് സംഘം സന്ദർശനം നടത്തുന്നു

M
MadhyamamSource Link
ജിദ്ദ: സൗദി അറേബ്യയിലെ പ്രവാസികൾക്ക് കോൺസുലർ സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥരും വി.എഫ്.എസ് പ്രതിനിധികളും ഏപ്രിൽ മാസത്തിൽ വിവിധ നഗരങ്ങൾ സന്ദർശിക്കുന്നു. ബിഷ, മദീന, യാംബു, നജ്‌റാൻ, അബഹ എന്നിവിടങ്ങളിലെ പ്രവാസികൾക്കാണ് ഈ സേവനം പ്രയോജനപ്പെടുക. കോൺസുലേറ്റ് അധികൃതർ അറിയിച്ചതനുസരിച്ചുള്ള സന്ദർശന തീയതികളും സ്ഥലങ്ങളും താഴെ പറയുന്നവയാണ്: ഏപ്രിൽ 10 (വെള്ളി): ബിഷയിലെ ബിഷ ടവർ, മദീനയിലെ വി.എഫ്.എസ് സെന്റർ എന്നിവിടങ്ങളിൽ സംഘം എത്തും. ഏപ്രിൽ 17 (വെള്ളി): നജ്‌റാനിലെ വി.എഫ്.എസ് സെന്ററിലും യാംബു ടൗണിലെ കമേഴ്ഷ്യൽ പോർട്ടിന് എതിർവശത്തുള്ള ഹയാത്ത് റദ് വ ഹോട്ടലിലും സേവനങ്ങൾ ലഭ്യമാകും. ഏപ്രിൽ 24 (വെള്ളി): അബഹ വി.എഫ്.എസ് സെന്ററിൽവെച്ച് കോൺസുലർ സംഘം പ്രവാസികളെ കാണും. നിശ്ചയിച്ചിട്ടുള്ള ദിവസങ്ങളിൽ രാവിലെ 8.30 മുതൽ ഉദ്യോഗസ്ഥർ സേവന സന്നദ്ധരായിരിക്കും. പാസ്‌പോർട്ട് പുതുക്കൽ, വിവിധ രേഖകളുടെ അറ്റസ്റ്റേഷൻ തുടങ്ങിയ പ്രധാന കോൺസുലർ സേവനങ്ങൾ ഈ സന്ദർശനത്തിലൂടെ പ്രവാസികൾക്ക് ലഭ്യമാകും. സേവനം ആവശ്യമുള്ളവർ മുൻകൂട്ടി അപോയിന്റ്മെന്റ് എടുക്കേണ്ടത് നിർബന്ധമാണ്. സന്ദർശന തീയതിക്ക് ഏഴ് ദിവസം മുമ്പ് മുതൽ അപ്പോയന്റ്മെന്റുകൾ ബുക്ക് ചെയ്യാം. വി.എഫ്.എസ് ഗ്ലോബലിന്റെ ഔദ്യോഗിക ലിങ്ക് വഴി 'ആദ്യം ബുക്ക് ചെയ്യുന്നവർക്ക് ആദ്യം' എന്ന മുൻഗണന ക്രമത്തിലായിരിക്കും ടോക്കണുകൾ ലഭിക്കുക. സൗദി അധികൃതർ നൽകിയിട്ടുള്ള നിയമനിർദേശങ്ങൾ പൂർണമായും പാലിച്ചുകൊണ്ട് വേണം സേവനങ്ങൾ പ്രയോജനപ്പെടുത്താനെന്ന് കോൺസുലേറ്റ് അധികൃതർ പ്രത്യേകം ഓർമിപ്പിച്ചു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സൗദിയുടെ വിവിധ നഗരങ്ങളിൽ ഇന്ത്യൻ കോൺസുലേറ്റ് സംഘം സന്ദർശനം… | Boolokam